???? ???? ????? ?????? ?????????? ??? ????????????????? ???????? ?????????? ????????????????????? ?????? ??????? ??? ???????????? ???????? ??????????? ?????????????

കിങ് ഹമദ് സെൻററും റഷ്യയിലെ റിസര്‍ച്ച് ഇന്‍സ്​റ്റിറ്റ്യൂട്ടും തമ്മില്‍ സഹകരിക്കും

മനാമ: ബഹ്റൈന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കിങ് ഹമദ് സ​െൻറർ ഫോര്‍ പീസ്​ഫുള്‍ കോ എക്സിസ്​റ്റന്‍സും റഷ്യ യിലെ റിസര്‍ച്ച് ഇന്‍സ്​റ്റിറ്റ്യൂട്ട് ഫോര്‍ ഡയലോഗ് ഓഫ് സിവിലൈസേഷനും തമ്മില്‍ സഹകരണത്തിന് ധാരണ. അക്കാദമിക ഗ വേഷണം, സാംസ്കാരിക സംവാദം, സമാധാനത്തോടെയുള്ള സഹവര്‍ത്തിത്വം എന്നീ മേഖലകളില്‍ സഹകരിക്കുന്നതിനാണ് ധാരണ. കിങ് ഹ മദ് സ​െൻറര്‍ ഫോര്‍ പീസ്​ഫുള്‍ കോ എക്സിസ്​റ്റന്‍സിനെ പ്രതിനിധീകരിച്ച് ചെയര്‍മാന്‍ ഡോ. ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ആല്‍ ഖലീഫ, റിസര്‍ച്ച് ഇൻസ്​റ്റിറ്റ്യൂട്ട് ഫോര്‍ ഡയലോഗ് ഓഫ് സിവിലൈസേഷനെ പ്രതിനിധീകരിച്ച് ചെയര്‍മാന്‍ പ്രൊഫ. വ്ലാദ്മിര്‍ യാകോനെനും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.

അനുഭവ സമ്പത്ത് പങ്കുവെക്കല്‍, വിവര കൈമാറ്റം, സംയുക്ത ഗവേഷണം എന്നിവയാണ് സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട് പരസ്പര സന്ദര്‍ശനങ്ങള്‍ നടത്തുകയും ശില്‍പശാലകള്‍ സംഘടിപ്പിക്കുകയും ചെയ്യും. രണ്ട് സ​െൻററുകളും ലക്ഷ്യമിടുന്ന പൊതുവായ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും അതില്‍ നിന്ന് ലഭിക്കുന്ന കണ്ടെത്തലുകളും ആശയങ്ങളും സമൂഹത്തില്‍ പ്രചരിപ്പിക്കുകയും ചെയ്യും. സാമൂഹിക സഹവര്‍ത്തിത്വവും സമാധാനത്തോടെയുള്ള ജീവിതവും മത സഹിഷ്ണുതയും ഉറപ്പുവരുത്തുന്നതിന് ഇത് ശക്തി പകരുമെന്ന് പ്രതീക്ഷിക്കുന്നു.

വിവിധ സംസ്കാരങ്ങളും മതങ്ങളും തമ്മിലുള്ള സമാധാനപൂര്‍ണമായ സംവാദവും സംഘടിപ്പിക്കും. ഇത്തരമൊരു സഹകരണക്കരാറില്‍ ഒപ്പുവെക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് കിങ് ഹമദ് സെന്‍റര്‍ ഫോര്‍ പീസ്ഫുള്‍ കോ എക്സിസ്​റ്റന്‍സ് ചെയര്‍മാന്‍ ഡോ. ഖാലിദ് ബിന്‍ ഖലീഫ ആല്‍ ഖലീഫ വ്യക്തമാക്കി. മനുഷ്യ ജീവിതം സമാധാനപൂര്‍ണമാക്കാന്‍ ആശയങ്ങള്‍ തമ്മിലുള്ള സംവാദങ്ങളിലൂടെ സാധ്യമാകുമെന്ന സുപ്രധാനമായ നയമാണ് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടേത്. ഈയൊരു സഹവര്‍ത്തിത്വത്തി​​െൻറ സംസ്കാരമാണ് നൂറ്റാണ്ടുകളായി ബഹ്റൈന്‍ പിന്തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.