കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രതിദിന കോവിഡ് കേസുകൾ വർധിച്ചുവരുന്നു. തിങ്കളാഴ്ച 996 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മൂന്നു മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് മരണം 969 ആയി. തിങ്കളാഴ്ച 582 പേർ ഉൾപ്പെടെ 1,62,120 പേർ രോഗമുക്തി നേടി. ബാക്കി 8905 പേരാണ് ചികിത്സയിലുള്ളത്. 90 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 8864 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. ആകെ 16,08,305 പേർക്ക് വൈറസ് പരിശോധന നടത്തി. തീവ്രപരിചരണ വിഭാഗത്തിൽ ഏഴുപേർ വർധിച്ചു. ഒന്നര മാസം മുമ്പ് 3000ത്തിനടുത്ത് ആളുകൾ ചികിത്സയിലുണ്ടായിരുന്നതാണ് 8864ൽ എത്തിയത്.
പുതിയ കേസുകൾ കഴിഞ്ഞ ആഴ്ചകളിൽ ഗണ്യമായി വർധിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം കൂടുകയായിരുന്നു. പുതിയ കേസുകൾ കൂടിവരുന്നത് ആശങ്ക വർധിപ്പിക്കുന്നു. മരണം വർധിക്കാത്തത് ആശ്വാസമാണ്. നവംബർ, ഡിസംബർ മാസങ്ങളിൽ തണുപ്പ് വർധിക്കുന്നതിനാൽ കോവിഡ് വ്യാപനം വർധിക്കുമെന്ന ആശങ്കയുണ്ടായിരുന്ന സ്ഥാനത്ത് നില മെച്ചപ്പെെട്ടങ്കിലും അതിനുശേഷം കേസുകൾ വർധിക്കുകയായിരുന്നു. ജനുവരിയിലേതിേനക്കാൾ സ്ഥിതി വഷളാകുന്ന സ്ഥിതിയാണ് ഫെബ്രുവരിയിൽ കാണുന്നത്. ജനങ്ങൾ സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചും ജാഗ്രത പുലർത്തേണ്ടതിെൻറ ആവശ്യകതയാണ് വ്യക്തമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.