അ​പ​ക​ട​ത്തി​ൽ​പെ​ട്ട കാ​ർ ന​ന്നാ​ക്കാൻ പൊ​ലീ​സ്​ റി​പ്പോ​ർ​ട്ട്​ നി​ർ​ബ​ന്ധം

കു​വൈ​ത്ത്​ സി​റ്റി: അ​പ​ക​ട​ങ്ങ​ളി​ൽ ത​ക​ർ​ന്ന കാ​റു​ക​ൾ ന​ന്നാ​ക്ക​ണ​മെ​ങ്കി​ൽ വാ​ഹ​ന ഉ​ട​മ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ​നി​ന്നു​ള്ള റി​പ്പോ​ർ​ട്ട്​ ഹാ​ജ​രാ​ക്ക​ൽ നി​ർ​ബ​ന്ധം. 
അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ച്ച്​ അ​പ​ക​ട​ത്തി​ൽ പെ​ട്ട വാ​ഹ​ന​ങ്ങ​ൾ പൊ​ലീ​സ്​ റി​പ്പോ​ർ​ട്ട്​ ഇ​ല്ലാ​തെ ന​ന്നാ​ക്കി​ക്കൊ​ടു​ത്ത ഇൗ​ജി​പ്​​ഷ്യ​ൻ മെ​ക്കാ​നി​ക്ക്​ ക​ഴി​ഞ്ഞ ദി​വ​സം ജ​ഹ്​​റ​യി​ൽ അ​റ​സ്​​റ്റി​ലാ​യി.

 ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ പൊ​ലീ​സ്​ ഇ​യാ​ളെ കെ​ണി​യി​ൽ പെ​ടു​ത്തു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ങ്ങ​ളി​ൽ​പെ​ടു​ന്ന വാ​ഹ​ന​ങ്ങ​ൾ പൊ​ലീ​സ്​ റി​പ്പോ​ർ​ട്ടി​ല്ലാ​തെ ന​ന്നാ​ക്കാ​ൻ ഗാ​രേ​ജു​ക​ൾ​ക്ക് അ​നു​മ​തി​യി​ല്ലാ​ത്ത​തു​കൊ​ണ്ട്​ വ​ൻ തു​ക ഇൗ​ടാ​ക്കി​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ  നി​റം അ​ട​ക്കം മാ​റ്റി​ക്കൊ​ടു​ത്തു​വ​രി​ക​യാ​യി​രു​ന്നു ഇ​യാ​ൾ. വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പെ​ട്ടാ​ൽ ഫോ​ണി​ൽ വി​ളി​ച്ച് അ​റി​യി​ച്ചാ​ൽ ഇ​യാ​ൾ സ്​​ഥ​ല​ത്തെ​ത്തി കേ​ടു​പാ​ടു​ക​ൾ തീ​ർ​ത്തു​ന​ൽ​കും. റോ​ഡി​ൽ അ​ഭ്യാ​സം കാ​ണി​ക്കു​ന്ന​വ​രു​ടെ സ്ഥി​രം സ​ഹാ​യി ആ​യി​രു​ന്ന ഇ​യാ​ളെ​ന്നാ​ണ്​ പൊ​ലീ​സ്​ പ​റ​യു​ന്ന​ത്. പ്ര​തി​യെ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന്​ കൈ​മാ​റി.

Tags:    
News Summary - car accident-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.