കുവൈത്ത് സിറ്റി: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സിറാജുദ്ദീൻ മുഹമ്മദിന് ടാക്സി ഡ്രൈവേഴ്സ് സംഘടനയായ ‘യാത്ര കുവൈത്ത്’ യാത്രയയപ്പ് നൽകി. 34 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷമാണ് സിറാജുദ്ദീൻ മുഹമ്മദ് നാട്ടിലേക്ക് മടങ്ങുന്നത്. ‘യാത്ര കുവൈത്ത്’ സാൽമിയ യൂനിറ്റ് അംഗമായിരുന്നു. സാൽമിയ ഗാർഡനിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ യാത്രാ കുവൈത്തിന്റെ നിരവധി അംഗങ്ങൾ പങ്കെടുത്തു.
പ്രസിഡന്റ് ഷബീർ മൊയ്തീൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുജിത്ത് കാലിക്കറ്റ് സ്വാഗതം പറഞ്ഞു. ചാരിറ്റി കൺവീനർ അനിൽ വർക്കല സിറാജുദ്ദീനെ പൊന്നാടയണിയിച്ചു.
യാത്ര കുവൈത്ത് സ്ഥാപകൻ അനിൽ ആനാട്, രക്ഷാധികാരി മനോജ് മഠത്തിൽ എന്നിവർ മെമന്റോ കൈമാറി. പ്രസിഡന്റ് ഷബീർ മൊയ്തീൻ, സെക്രട്ടറി സുജിത്ത് കാലിക്കറ്റ് എന്നിവർ ക്യാഷ് അവാർഡ് കൈമാറി. അബ്ദുൽ ഷെരിഫ്, അനിൽ കടയ്ക്കൽ, അൻവർ സാദത്ത്, സയൂഫ് കാലിക്കറ്റ് എന്നിവർ ആശംസകൾ നേർന്നു. ജോ.സെക്രട്ടറി ഷാഹുൽ റഷീദ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.