മ​ന്ത്രി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന യോ​ഗം

ശു​ദ്ധീ​ക​രി​ച്ച വെ​ള്ള​ത്തി​ന്റെ ഉ​പ​യോ​ഗം വ​ർ​ധി​പ്പി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: ശു​ദ്ധീ​ക​രി​ച്ച വെ​ള്ള​ത്തി​ന്റെ സു​സ്ഥി​ര വി​ക​സ​ന ഉ​പ​യോ​ഗ​ത്തെ​ക്കു​റി​ച്ച് കു​വൈ​ത്ത് മ​ന്ത്രി​ത​ല സ​മി​തി ച​ർ​ച്ച ചെ​യ്തു. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ഡോ. ​നൂ​റ അ​ൽ മ​ശാ​ൻ, മ​ന്ത്രി ഡോ. ​മ​ഹ​്മൂ​ദ് ബു​ശഹ്‌​രി എ​ന്നി​വ​ർ സ​മി​തി​യു​ടെ യോ​ഗ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​താ​യി വൈ​ദ്യു​തി-​ജ​ലം-​പു​ന​രു​പ​യോ​ഗ ഊ​ർ​ജ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. നി​ര​വ​ധി സം​സ്ഥാ​ന ബോ​ഡി​ക​ൾ അ​ട​ങ്ങി​യ​താ​ണ് സ​മി​തി.

സ​മി​തി​യു​ടെ ല​ക്ഷ്യ​ങ്ങ​ളും സം​വി​ധാ​ന​ങ്ങ​ളും മീ​റ്റി​ങ് രൂ​പ​പ്പെ​ടു​ത്തി​യെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.കാ​ർ​ഷി​ക റി​സ​ർ​വു​ക​ളി​ലും അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലും ശു​ദ്ധീ​ക​രി​ച്ച വെ​ള്ളം ഉ​പ​യോ​ഗി​ച്ച് കൃ​ത്രി​മ ത​ടാ​ക​ങ്ങ​ളും വി​പു​ല​മാ​യ ജ​ല​പാ​ത​ക​ളും സൃ​ഷ്ടി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത, വ്യ​വ​സാ​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സു​സ്ഥി​ര വി​ക​സ​ന പ​രി​പാ​ടി​ക​ളി​ൽ ശു​ദ്ധീ​ക​രി​ച്ച വെ​ള്ള​ത്തി​ന്റെ സാ​ധ്യ​ത തു​ട​ങ്ങി​യ​വ സ​മി​തി പ​രി​ശോ​ധി​ക്കും.

Tags:    
News Summary - Increasing the use of purified water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.