‘മെ​യ്സ് അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത്’ വാ​ർ​ഷി​കം ഡോ. ​ശ​ശി ത​രൂ​ർ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

‘മെ​യ്സ് അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത്’ വാ​ർ​ഷി​കം

കു​വൈ​ത്ത് സി​റ്റി: കോ​ത​മം​ഗ​ലം മാ​ർ അ​ത്ത​നേ​ഷ്യ​സ്‌ കോ​ള​ജ്‌ ഓ​ഫ്‌ എ​ൻ​ജി​നീ​യ​റി​ങി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഘ​ട​ന​യാ​യ മെ​യ്സ്‌ അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്തി​ൽ രൂ​പവത്കൃ​ത​മാ​യ​തി​ന്റെ 40ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു.

‘റൂ​ബി​സ്‌ 24’ എ​ന്ന പേ​രി​ൽ ഹ​വ​ല്ലി അ​മേ​രി​ക്ക​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഡോ. ​ശ​ശി ത​രൂ​ർ എം.​പി മു​ഖ്യാ​തി​ഥി​യാ​യി. എം.​എ.​കോ​ള​ജ്‌ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബോ​സ്‌ മാ​ത്യു, അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ കെ.​വി. വി​നി​ൽ, റൂ​ബി​സ്‌ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ശ​ബ്നം സ​ഗീ​ർ, കു​വൈ​ത്ത് എ​ൻ​ജി​നീ​യേ​ഴ്സ്‌ ഫോ​റം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഹ​നാ​ൻ ഷാ​ൻ എ​ന്നി​വ​ർ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

മെ​യ്സ് അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് വാ​ർ​ഷി​ക സ​ദ​സ്സ്

വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ കോ​ള​ജി​ലെ 40 കു​ട്ടി​ക​ൾ​ക്ക്‌ അ​സോ​സി​യേ​ഷ​ൻ ന​ൽ​കു​ന്ന സ്കോ​ള​ർ​ഷി​പ് തു​ക ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പലി​നു കൈ​മാ​റി. 1984 മു​ത​ൽ അ​സോ​സി​യേ​ഷ​നെ ന​യി​ച്ച ചെ​യ​ർ​മാ​ന്മാ​രെ ച​ട​ങ്ങി​ൽ ഡോ. ​ശ​ശി ത​രൂ​ർ ആ​ദ​രി​ച്ചു. അ​സോ​സി​യേ​ഷ​ന്റെ പ്ര​ഥ​മ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന പി.​സി. ജോ​ർ​ജ് ചട​ങ്ങി​ൽ പ​ങ്കാ​ളി​യാ​യി.

റൂ​ബി​സ്‌ സു​വ​നീ​ർ ‘ഓ​ർ​മ്​ക​ളു​ടെ പു​സ്ത​കം’ ശ​ശി ത​രൂ​ർ പ്ര​കാ​ശ​നം ചെ​യ്തു. ക​ലാ​ല​യ ഓ​ർ​മ​ക്കു​റി​പ്പു​ക​ളു​ടെ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും, വി​ധു പ്ര​താ​പും ജ്യോ​ത്സ​ന​യും ചേ​ർ​ന്ന​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള​യും ന​ട​ന്നു.

Tags:    
News Summary - Mays Alumni Association Kuwait Anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.