സിബി ജോർജ്

കുവൈത്തിലെ ഇന്ത്യൻ അംബാസഡറായി സിബി ജോർജ്​ ചുമതലയേറ്റു

കുവൈത്ത്​ സിറ്റി: കുവൈത്തിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി മലയാളി ഐ.എഫ്.എസ് ഓഫിസർ സിബി ജോർജ് ചുമതലയേറ്റു.കുവൈത്തിലെ ഇന്ത്യൻ അംബാസഡർ കെ. ജീവസാഗര്‍ മേയ്​ 31ന്​ വിരമിച്ച ഒഴിവിലേക്കാണ്​ ഐ.എഫ്.എസ് 1993 ബാച്ച് ഉദ്യോഗസ്ഥനായ സിബി ജോർജ് എത്തിയത്. 2017 മുതല്‍ സ്വിറ്റ്​സർലൻഡ്​ അംബാസഡറായ അദ്ദേഹം വത്തിക്കാൻ സിറ്റിയുടെ ചുമതലയും വഹിച്ചിരുന്നു​. ഈജിപ്ത്, ഖത്തർ, ഇറാൻ, അമേരിക്ക, പാകിസ്​താൻ, സൗദി എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഐ.എഫ്.എസില്‍ മികച്ച പ്രവര്‍ത്തനത്തിന് നല്‍കുന്ന എസ്.കെ. സിങ്​ അവാര്‍ഡ് ഫോര്‍ എക്‌സലന്‍സിന്​ 2014ല്‍ അര്‍ഹനായിരുന്നു. കോട്ടയം പാലാ സ്വദേശിയാണ്​.

പൊളിറ്റിക്കല്‍ ഓഫിസറായി ഈജിപ്തില്‍ ആയിരുന്നു ഒൗദ്യോഗിക ജീവിതത്തി​െൻറ തുടക്കം. ഖത്തറില്‍ ഫസ്​റ്റ്​ സെക്രട്ടറി, പാകിസ്​താനിലെ ഇന്ത്യന്‍ ഹൈകമീഷനില്‍ പൊളിറ്റിക്കല്‍ കൗണ്‍സലര്‍, അമേരിക്കയിൽ പൊളിറ്റിക്കല്‍ കൗണ്‍സലറും കമേഴ്സ്യല്‍ കൗണ്‍സലറും, സൗദിയിലും ഇറാനിലും ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ തുടങ്ങിയ ചുമതലകളും വഹിച്ചിരുന്നു. ​െകെറോ അമേരിക്കൻ സർവകലാശാലയിൽനിന്ന് അറബി ഭാഷയിൽ പി.ജി ഡിപ്ലോമ നേടിയിട്ടുണ്ട്​. പ്രവാസികൾ ഏറെ സങ്കീർണവും പ്രയാസകരവുമായ സാഹചര്യത്തിലൂടെ കടന്നുപോവുന്ന ഘട്ടത്തിൽ കുവൈത്തിലെ ഇന്ത്യക്കാരുടെ ഉത്തരവാദിത്തം ഏൽക്കുന്ന സിബി ജോർജിന്​ വലിയ ദൗത്യമാണ്​ നിർവഹിക്കാനുള്ളത്​.നേരത്തേ ജോലിയെടുത്ത സ്ഥലങ്ങളിൽ മികച്ച ട്രാക്​ റെക്കോഡ്​ ഉള്ളതിനാൽ ഇദ്ദേഹത്തിൽ ഇന്ത്യക്കാരായ കുവൈത്ത്​ പ്രവാസികൾക്ക്​ ഏറെ പ്രതീക്ഷയുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.