കുവൈത്ത് സിറ്റി: രാജ്യത്തെ വിദേശികളുടെ ചികിത്സ സര്‍ക്കാര്‍ ആശുപത്രികളില്‍നിന്ന് മാറ്റുന്നതിെൻറ ഭാഗമായി രൂപവത്കരിച്ച ഇൻഷുറൻസ് ആശുപത്രി പൂർണമായി പ്രവർത്തന സജ്ജമാവുക 2021 അവസാനത്തോടെ. ഇൻഷുറൻസ് കമ്പനിക്കു കീഴിൽ രാജ്യവ്യാപകമായി 12 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും മൂന്നു വലിയ ആശുപത്രികളുമാണ് നിലവിൽവരുക.
അഹമ്മദി, ഫർവാനിയ, ജഹ്റ എന്നിവിടങ്ങളിലാണ് വലിയ ആശുപത്രികൾ പ്രവർത്തിക്കുക. മുഴുവൻ പദ്ധതികളും പ്രാവർത്തികമാകുന്നതോടെ സ്വകാര്യമേഖലയിലെ 20 ലക്ഷത്തിലധികംവരുന്ന വിദേശികളും അവരുടെ കുടുംബവും ഇതിെൻറ പ്രയോജകരായി മാറും. പൂർണതോതിൽ പ്രവർത്തനക്ഷമമാവുന്നതോടെ ഇൻഷുറൻസ് ഫീസ് നിലവിലെ 50 ദീനാറിൽനിന്ന് 130 ദീനാറായി ഉയരും. ഹവല്ലിയിലും ഫർവാനിയയിലും ദമാൻ ക്ലിനിക്കുകൾ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. വിവിധ ഗവര്‍ണറേറ്റുകളിലായി അഞ്ച് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ വൈകാതെ തുറന്നു പ്രവര്‍ത്തിക്കും.
ദമാന്‍ കമ്പനിയുടെ അഹമ്മദി, ജഹ്റ എന്നിവിടങ്ങളിലെ ആശുപത്രികൾ 2021 സെപ്റ്റംബറിൽ പൂർത്തിയാക്കുമെന്ന് ദമാൻ സി.ഇ.ഒ ഡോ. മുഹമ്മദ് അൽ ഖനൈഇ പറഞ്ഞു. ഫർവാനിയയിലെ ആശുപത്രി നിർമാണം ആരംഭിച്ചിട്ടുണ്ട്. 130 ദീനാർ ഇൻഷുറൻസ് തുക നൽകുന്നുണ്ടെങ്കിലും ഒാരോ സന്ദർശനത്തിനും രണ്ട് ദീനാർ ഫയൽ ഒാപണിങ് ഫീസ് നൽകേണ്ടി വരും.
എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള ആശപത്രികളും ക്ലിനിക്കുകളും ആണ് തയാറാവുന്നതെന്നും ജീവനക്കാരെ നിയമിക്കുന്നതിൽ ഉൾപ്പെടെ അന്താരാഷ്ട്ര മാനദണ്ഡവും നിലവാരവും പാലിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഇൻഷുറൻസ് ആശുപത്രി പ്രവർത്തനമാരംഭിക്കുന്നതോടെ സർക്കാർ ആശുപത്രിയിലെയും ക്ലിനിക്കുകളിലെയും തിരക്ക് ഗണ്യമായി കുറയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.