കുവൈത്ത് സിറ്റി: കല കുവൈത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാലാം ഗഡു 25 ലക്ഷം രൂപ നൽകി.
കുവൈത്തിലെ ലോക കേരള സഭാംഗങ്ങളുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ കല പ്രസിഡൻറ് ആർ. നാഗനാഥൻ, ജനറൽ സെക്രട്ടറി സജി തോമസ് മാത്യു, ട്രഷറർ രമേശ് കണ്ണപുരം എന്നിവർ ചേർന്ന് നോർക ഡയറക്ടർ രവി പിള്ളക്ക് തുക കൈമാറി.
പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത് കുമാർ അധ്യക്ഷത വഹിച്ചു. കാലവർഷക്കെടുതി നേരിട്ട കേരളത്തെ പുനനിർമിക്കുന്നതിന് കല കുവൈത്ത് ഇതുവരെ 75 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. ഇതിനു പുറമെ മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചും കല കുവൈത്ത് ഏറ്റെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.