കുവൈത്ത് സിറ്റി: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് കല കുവൈത്ത് കൂട്ടായ്മ സംഘടിപ്പിച്ചു. പ്രസിഡൻറ് സുഗതകുമാർ അധ്യക്ഷത വഹിച്ചു.
പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ എൻ. അജിത്കുമാർ ഉദ്ഘാടനം ചെയ്തു.
മാട്ടിറച്ചിയുടെയും ഗോരക്ഷയുടെയും പേരിൽ സംഘ്പരിവാർ തുടങ്ങിവെച്ച അക്രമങ്ങൾ ഇപ്പോൾ ജനാധിപത്യ പാർട്ടികൾക്ക് നേരെയും ഉയർന്നുവരുകയാണ്. സംഘ്പരിവാർ ആക്രമണങ്ങൾക്കെതിരെ ജാഗരൂകരാകണമെന്നും കക്ഷി-രാഷ്ട്രീയ ഭേദമന്യെ പ്രതിഷേധമുയർന്നുവരണമെന്നും അദ്ദേഹം പറഞ്ഞു.
സാൽമിയ കല സെൻററിൽ നടന്ന പരിപാടിയിൽ കല ജനറൽ സെക്രട്ടറി ജെ. സജി സ്വാഗതം പറഞ്ഞു. വിവിധ സംഘടനാ നേതാക്കളായ ചാക്കോ ജോർജ് കുട്ടി, ജോയ് മുണ്ടക്കാടൻ, ഷെരീഫ് താമരശ്ശേരി, സത്താർ കുന്നിൽ, സജിത സ്കറിയ, സാം പൈനുംമൂട്, ജെ. ആൽബർട്ട്, ഹിക്മത് എന്നിവർ സംസാരിച്ചു. കേന്ദ്ര കമ്മിറ്റി അംഗം അനിൽ കുമാർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.