കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷെൻറ ഈ വർഷത്തെ മെഗാപരിപാടിയായ മയൂഖത്തിൽ കേരള നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയാവുമെന്ന് ഭാരവാഹികൾ ഫർവാനിയ മെട്രോ മെഡിക്കൽസ് ഒാഡിറ്റോറിയത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞ 27 വർഷമായി കല കുവൈത്ത് സംഘടിപ്പിച്ചുവരുന്ന മാതൃഭാഷാ പഠന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ചലച്ചിത്ര നടനും സാംസ്കാരിക പ്രവർത്തകനുമായ വി.കെ. ശ്രീരാമൻ പരിപാടിയിൽ നിർവഹിക്കും. മേയ് 19 വെള്ളിയാഴ്ച ഹവല്ലി ഖാദ്സിയ സ്പോർട്സ് ക്ലബിലാണ് പരിപാടി. ഇന്ത്യൻ എംബസി പ്രതിനിധികൾ പരിപാടിയിൽ സംബന്ധിക്കും. രാവിലെ 11 മണിക്ക് വിവിധ കലാപരിപാടികളോട് കൂടിയാണ് മയൂഖം 2017 ആരംഭിക്കുന്നത്.
വൈകീട്ട് മൂന്നിന് ആരംഭിക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ കല കുവൈത്ത് മേയ് അഞ്ചിന് സംഘടിപ്പിച്ച ബാലകലാമേളയിലെ വിജയികൾക്കുള്ള സമ്മാനദാനം മുഖ്യാതിഥി നിർവഹിക്കും. കല കുവൈത്ത് കലാ വിഭാഗത്തിെൻറ നേതൃത്വത്തിൽ ആരംഭിക്കുന്ന ഫിലിം സൊസൈറ്റിയുടെ ഉദ്ഘാടവും ചടങ്ങിൽ നടക്കും. സ്കിറ്റുകൾ, ഫ്യുഷൻ ഡാൻസ്, മറ്റു കലാപരിപാടികൾ, ബാലകലാമേളയിൽനിന്ന് െതരഞ്ഞെടുക്കപ്പെട്ട പരിപാടികൾ എന്നിവ മേളയിൽ അവതരിപ്പിക്കപ്പെടും. പ്രശസ്ത സിനിമാ പിന്നണിഗായകരായ സുധീപ്കുമാറും രാജലക്ഷ്മിയും നയിക്കുന്ന സംഗീത സന്ധ്യയും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ പ്രസിഡൻറ് സുഗതകുമാർ, ജനറൽ സെക്രട്ടറി ജെ. സജി, ട്രഷറർ രമേശ് കണ്ണപുരം, മയൂഖം ജനറൽ കൺവീനർ സാം പൈനുംമൂട്, മീഡിയ സെക്രട്ടറി ജിതിൻ പ്രകാശ്, സജീവ് എം. ജോർജ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.