കുവൈത്ത്​ സിറ്റി: കുവൈത്ത്​ അന്താരാഷ്​ട്ര വിമാനത്താവളം തൽക്കാലം അടച്ചിടേണ്ടെന്ന്​ മന്ത്രിസഭ തീരുമാനം. അതേസമയം, കോവിഡ്​ വ്യാപിക്കുന്ന സാഹചര്യത്തിൽ വളരെ അത്യാവശ്യത്തിനല്ലാതെ യാത്ര നടത്തരുതെന്ന്​ അധികൃതർ അഭ്യർഥിച്ചു. വിദേശികൾക്ക്​ രണ്ടാഴ്​ചത്തേക്ക്​ കുവൈത്തിലേക്ക്​ പ്രവേശന വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്​. കുവൈത്തിലേക്ക്​ വരാനായി ദുബൈയിലും മറ്റും എത്തിപ്പെട്ടവർക്കും ജോലിയും വിസ പുതുക്കലുമായും ബന്ധപ്പെട്ട്​ അടിയന്തരമായി കുവൈത്തിലേക്ക്​ വരേണ്ട പ്രവാസികൾക്കും കനത്ത തിരിച്ചടിയാണ്​ തീരുമാനം. വിമാനത്താവളം അടച്ചിടാൻ വരെ സാധ്യതയുണ്ടെന്ന്​ കഴിഞ്ഞ ദിവസം ചില പ്രാദേശിക മാധ്യമങ്ങളിൽ റിപ്പോർട്ടുണ്ടായിരുന്നു.

അത്​ ചെയ്യുന്നില്ല എന്നത്​ പ്രവാസികൾക്ക്​ ശുഭവാർത്തയാണെങ്കിലും രണ്ടാഴ്​ച കഴിഞ്ഞാലും വിദേശികളുടെ പ്രവേശന വിലക്ക്​ നീട്ടുമോ എന്ന ആശങ്ക പ്രവാസികൾക്കുണ്ട്​. സമീപ ദിവസങ്ങളിൽ​ രാജ്യത്ത്​ കോവിഡ്​ കേസുകൾ വർധിക്കുന്നതാണ്​ കടുത്ത തീരുമാനമെടുക്കാൻ അധികൃതരെ പ്രേരിപ്പിച്ചത്​. കോവിഡ്​ കുവൈത്തിൽ സമീപ ആഴ്​ചകളിൽ വർധിച്ചുവരികയാണ്​. മുന്നറിയിപ്പ്​ നിർദേശങ്ങൾ അവഗണിച്ച്​ ഒത്തുകൂടലുകളും വിവാഹ സൽക്കാരങ്ങളും വരെ വ്യാപകമായി നടക്കുന്നതാണ്​ അധികൃതരെ ഇത്തരമൊരു നിയന്ത്രണത്തിലേക്ക്​ എത്തിച്ചത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.