ബ​ന്ധു​ക്ക​ളെ​ക്കു​റി​ച്ച് ആ​ശ​ങ്ക​യോ​ടെ കു​വൈ​ത്ത് പ്ര​വാ​സി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ പ്ര​വാ​സി​യാ​യ സി.​കെ. മ​റി​യ​ക്കു​ട്ടി​യു​ടെ ര​ണ്ട് ബ​ന്ധു​ക്ക​ളെ ചൂ​ര​ൽ മ​ല​യി​ൽ ഉ​രു​ൾ പൊ​ട്ടി​യ​തി​നു ശേ​ഷം കാ​ണ്മാ​നി​ല്ല.

മ​റി​യ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളാ​യ അ​ബ്ദു​റ​ഹ്മാ​ൻ, ഭാ​ര്യ സൈ​ന​ബ എ​ന്നി​വ​രെ കു​റി​ച്ചാ​ണ് ഇ​തു​വ​രെ​യും വി​വ​രം ല​ഭി​ക്കാ​ത്ത​ത്. മു​ണ്ട​ശ്ശേ​രി, സ്കൂ​ൾ റോ​ഡ് ചൂ​ര​ൽ​മ​ല​യി​ലാ​ണ് ഇ​വ​രു​ടെ വീ​ട് ഉ​ണ്ടാ​യി​രു​ന്ന​ത്. ദു​ര​ന്ത​വാ​ർ​ത്ത അ​റി​ഞ്ഞ​തി​നു പി​റ​കെ ബ​ന്ധു​ക്ക​ളെ കു​റി​ച്ച് ആ​ശ​ങ്ക​യി​ലാ​യി​രു​ന്നു മ​റി​യ​കു​ട്ടി.

നാ​ട്ടി​ലെ പ​ല​രെ​യും ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും കൃ​ത്യ​മാ​യ വി​വ​രം ല​ഭി​ച്ചി​ല്ല. അ​ബ്ദു​റ​ഹ്മാ​ന്റെ മ​ക​ൻ ജൈ​സ​ൽ ബാം​ഗ​ളൂ​രു​വി​ൽ നി​ന്നെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പം തി​ര​ച്ചി​ൽ ന​ട​ത്തു​ന്നു​ണ്ട്. കോ​ഴി​ക്കോ​ട് ജി​ല്ല എ​ൻ.​ആ​ർ.​ഐ അ​സോ​സി​യേ​ഷ​ൻ (കെ.​ഡി.​എ​ൻ.​എ) അ​ബ്ബാ​സി​യ ഏ​രി​യ അം​ഗ​മാ​ണ് മ​റി​യ​കു​ട്ടി.

Tags:    
News Summary - Kuwait expatriate worried about relatives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.