കുവൈത്ത്​ വിമാനത്താവളത്തിലെത്തിയ സാഹിമും സമയും മാതാവ്​ സജ്​നയുടെ അടുക്കലേക്ക്​ ഓടിയെത്തുന്നു

അഞ്ചുമാസം അക്കരെയിക്കരെ, ഒടുവിൽ അവർ ഒരുമിച്ചു

കുവൈത്ത്​ സിറ്റി: രണ്ടാഴ്​ച​ ഷാർജയിലെ അമ്മായിക്കൊപ്പം അടിച്ചുപൊളിക്കാൻ എത്തിയതാണ്​ ഏഴാം ക്ലാസുകാരൻ സാഹിം ഖാനും മൂന്നാം ക്ലാസുകാരി സമാ ഖാനും. കുവൈത്തിലുള്ള മാതാപിതാക്കളായ സജീവ്​ ഖാനെയും സജ്​നയെയും കൂട്ടാതെയായിരുന്നു യാത്ര. നാട്ടിൽ തൃശൂർ കുന്നംകുളം ബദനി സ്​കൂളിന്​ സമീപമാണ്​ സജീവ്​ ഖാ​ൻ താമസിക്കുന്നത്​.

 ഫെബ്രുവരി 29ന്​ ഷാർജയിലെത്തിയ കുഞ്ഞുങ്ങൾ മടങ്ങിയത്​ കഴിഞ്ഞദിവസം. കോവിഡ്​ തീർത്ത ലോക്​ഡൗണാണ്​ കുട്ടികളെയും മാതാപിതാക്കളെയും അഞ്ചു​മാസത്തോളം അക്കരെയും ഇക്കരെയും നിർത്തിയത്​. സജീവ്​ ഖാ​െൻറ ഷാർജയിലുള്ള പെങ്ങൾ ജെബിനയുടെയും ഭർത്താവ്​ അനസി​െൻറയും അടുക്കൽ അവധി ആഘോഷിക്കാനാണ്​​ സാഹിമും സമയും പോയത്​. സജ്​നയുടെ സഹോദരൻ ഫിഷാദും ഇവിടെയാണ്​. മാർച്ച്​ പകുതിയോടെ തിരിച്ചുപോകാനായിരുന്നു പദ്ധതി. 

എന്നാൽ, മടങ്ങാൻ സമയമായപ്പോൾ വിമാനവിലക്ക്​ വീണു. ക്ലാസുകൾ ഓൺലൈനിലായതും വിസ കാലാവധി നീട്ടിക്കിട്ടിയതും ഭാഗ്യമായി. ഇടക്ക് അബൂദബി റുവൈസിലുള്ള​ ഫിഷാദി​െൻറ അടുക്കൽ പോയപ്പോൾ അബൂദബിയിലെ ലോക്​ഡൗണിൽ കുടുങ്ങാ​െത കഷ്​ടിച്ച്​ രക്ഷപ്പെടുകയും ചെയ്​തു. മാസങ്ങൾക്കു​ ശേഷം മക്കളെ നേരിൽ കാണാൻ കഴിഞ്ഞതി​െൻറ സന്തോഷത്തിലാണ്​ സജീവും സജ്​നയും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.