പെരുന്നാൾ പൊലിമയില്ലാതെ കുവൈത്ത്​ വിപണി

കുവൈത്ത്​ സിറ്റി: കോവിഡ്​ പ്രതിസന്ധി ഒഴിയാത്ത പശ്ചാത്തലത്തിൽ ഇത്തവണ കുവൈത്ത്​ വിപണിയിൽ പെരുന്നാൾ പൊലിമയില്ല. പതിവായി നല്ല കച്ചവടം നടക്കാറുള്ള വസ്​ത്ര വിപണിയിൽ പോലും ആവശ്യക്കാർ കുറവാണ്​. ഇൗദുൽ ഫിത്റിന്​ പള്ളികൾ അടച്ചതിനാൽ വീട്ടിലായിരുന്നു നമസ്​കാരമെങ്കിൽ ഇത്തവണ 14 ഇൗദ്​ഗാഹ്​ കേന്ദ്രങ്ങളിലും നിരവധി പള്ളികളിലും പെരുന്നാൾ നമസ്​കാരം നടക്കും. പൂർണ കർഫ്യൂവിൽ ഇളവ്​ അനുവദിച്ച വൈകുന്നേരത്തെ രണ്ടുമണിക്കൂർ മാത്രമാണ്​ നോമ്പു പെരുന്നാളിന്​ ആകെ പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നത്​.

അതുമായി താരതമ്യം ചെയ്യു​േമ്പാൾ ഇപ്പോൾ ഭേദമാണ്​. എന്നാൽ, മുൻവർഷങ്ങളുമായി താരതമ്യം ചെയ്യു​േമ്പാൾ ഒട്ടും ആവേശമില്ലാത്ത പെരുന്നാൾ ഒരുക്കമാണ്​. സാധാരണ പെരുന്നാൾ ദിവസം വൈകുന്നേരം നടക്കാറുള്ള കലാപരിപാടികൾ, പിക്​നിക്​, സാംസ്​കാരിക സദസ്സുകൾ എന്നിവ ഇത്തവണയില്ല. 
കോവിഡ്​ നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി ലഘൂകരിക്കുന്നതി​​െൻറ മൂന്നാംഘട്ടത്തിലേക്ക്​ രാജ്യം ജൂലൈ 28 മുതൽ കടന്നിരിക്കുകയാണ്​. 50 ശതമാനം ശേഷിയിൽ സ്വകാര്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്​.

Tags:    
News Summary - kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.