കുവൈത്ത് സിറ്റി: സ്നേഹാമൃതം കൂട്ടായ്മ ഓണാഘോഷ പരിപാടി ‘പൊന്നോണ പുലരി’ മങ്കഫ് ഈറ്റില്ലം ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ് വിജയൻ ഇന്നാസ്യ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി തോമസ് പള്ളിക്കൽ ഉദ്ഘാടനം ചെയ്തു. ഡോ. സുസോവന സുജിത്, മുഹമ്മദ് അജ്മൽ, സുശാന്ത് പണിക്കർ, ജെയിംസ് വി. കൊട്ടാരം, വിനു തോമസ്, അനിയൻകുഞ്ഞ് പാപ്പച്ചൻ, അശോകൻ തിരുവനന്തപുരം, സിറാജ് കടയ്ക്കൽ, സമീർ എന്നിവർ സംസാരിച്ചു.
വൈസ് പ്രസിഡൻറ് രശ്മി രാമചന്ദ്രൻ പിള്ള, ജോ.സെക്രട്ടറി ശുഭ സജി, പ്രോഗ്രാം കൺവീനർ വിനീഷ് ശ്രീവത്സം, മോഹനൻ റോയിച്ചൻ, പ്രസീത, സന്തോഷ്, രാഖി ലീലൂ, റാണി പുഷ്പാംഗദൻ ജാനകി, ജെസ്സി ജോർജ് എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി വനജ രാജൻ സ്വാഗതവും, ട്രഷറർ ഗിരീഷ് ഗോവിന്ദൻ പറഞ്ഞു. ഗാനമേള, വിവിധ കലാപരിപാടികൾ, ഓണാസദ്യ എന്നിവ എന്നി ഒരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.