കുവൈത്ത് സിറ്റി: കുവൈത്തിൽ കമ്പനി ലൈസൻസ് ഒാൺലൈനായി പുതുക്കുന്ന സംവിധാനം ആരംഭിച്ചു. കമ്പനി വിലാസവും കുവൈത്ത് ബിസിനസ് സെൻറർ വെബ്സൈറ്റ് വഴി പുതുക്കാൻ കഴിയുമെന്ന് വാണിജ്യ മന്ത്രാലയം വാർത്തക്കുറിപ്പിൽ അറിയിച്ചു. ലൈസൻസ് പുതുക്കാനുള്ള ഫീസും ഒാൺലൈനായി അടക്കാം.
ഇ-ഗവേണൻസിലേക്ക് മാറാൻ കുവൈത്ത് അതിവേഗം നടപടികൾ സ്വീകരിച്ചുവരുകയാണ്. രാജ്യത്തെ എല്ലാ സർക്കാർ ഡിപ്പാർട്മെൻറുകളിലും പൊതുജനങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകൾക്കും ഇ-ഗവേണിങ് സ്മാർട്ട് സിസ്റ്റം നടപ്പാക്കിക്കൊണ്ടിരിക്കുകയാണ് രാജ്യം. ഇപ്പോൾ സ്വകാര്യ നിക്ഷേപകർക്ക് ഒാഫിസ് രജിസ്റ്റർ ചെയ്ത പരിധി പരിഗണിക്കാതെ ഏത് ഗവർണറേറ്റിൽനിന്നും ഇടപാടുകൾ പൂർത്തീകരിക്കാൻ കഴിയും.
കരാർ ഭേദഗതി, പാർട്ട്ണർമാരെ ചേർക്കലും ഒഴിവാക്കലും, പുതിയ ഏർപ്പാടുകൾ തുടങ്ങൽ, കമ്പനിയുടെ പേര് മാറ്റൽ, ബജറ്റ് പൂർത്തീകരണം, മൂലധനം വർധിപ്പിക്കലും കുറക്കലും തുടങ്ങി നടപടികൾക്കെല്ലാം ഇനി ഏതെങ്കിലും ഗവർണറേറ്റിലെ കമ്പനികാര്യ ഒാഫിസിലെത്തിയാൽ മതി. ഇതുവഴി കമ്പനികൾക്ക് സമയവും അധ്വാനവും ലാഭിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.