കുവൈത്ത് സിറ്റി: അവസാന വോട്ടും മെഷീനിൽ പതിഞ്ഞുകഴിയുന്നതോടെ രാഷ്ട്രീയ പാർട്ടികളും അധികൃതരും പ്രവാസി സ്നേഹം മടക്കി പെട്ടിയിലിടുമോ? അങ്ങനെ ചിന്തിക്കുന്ന നിരവധി പ്രവാസികളുണ്ട്. അനുഭവങ്ങളാണ് അവരെ അങ്ങനെ ചിന്തിപ്പിക്കുന്നത്. വോട്ടുകാലത്ത് പതഞ്ഞുപൊന്തുന്ന പ്രവാസി സ്നേഹം പലപ്പോഴും പിന്നീട് കാണാറില്ല. പ്രവാസികളുടെ ദീർഘകാല ആവശ്യങ്ങൾ പലതും ഇപ്പോഴും ആവശ്യങ്ങളായി തന്നെ തുടരുകയാണ്. സ്വന്തം നാട് രണ്ടാം തരം പൗരന്മാരായി കാണുന്നതിലെ വേദന അവർ പങ്കുവെക്കാതിരുന്നിട്ടില്ല. വോട്ടവകാശമില്ലാത്തതിനാലാണ് ഇൗ അവഗണനയെന്ന് ന്യായമായും കരുതാം.
വോട്ടവകാശം എന്ന ദീർഘകാല ആവശ്യം അംഗീകരിക്കപ്പെടുമെന്ന ശുഭസൂചനകൾ ലഭിച്ചുതുടങ്ങിയിട്ടുണ്ട്. വോട്ടുബാങ്കായി മാറുന്നതോടെ ആവശ്യങ്ങളും അംഗീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. പ്രവാസികളുടെ ആവശ്യങ്ങളോട് എല്ലാ തെരഞ്ഞെടുപ്പ് കാലത്തുമെന്നപോലെ ഇത്തവണയും അനുഭാവപൂർവമായ പ്രതികരണങ്ങളാണ് ഇൗ തെരഞ്ഞെടുപ്പ് കാലത്തും ഉണ്ടായിട്ടുള്ളത്. നിയമസഭയിലേക്കോ പാർലമെൻറിലേക്കോ ഉള്ള തെരഞ്ഞെടുപ്പ് അല്ലാതിരുന്നിട്ടുകൂടി എല്ലാം ഇതാ ഇപ്പൊ ശരിയാക്കിത്തരാം എന്നരീതിയിൽ വാഗ്ദാനങ്ങൾ നിരത്തുന്നതിൽ ഒരു കുറവും വരുത്തിയിട്ടില്ല. കാര്യത്തോടടുക്കുേമ്പാൾ പ്രവാസിക്ക് എന്ത് കിട്ടി എന്ന ചോദ്യത്തിന് പ്രസക്തിയേറെയാണ്.
കഴിഞ്ഞ ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ ഗൾഫിൽ കോവിഡ് പരക്കുകയും മരണം തുടർച്ചയാവുകയും ചെയ്ത ഘട്ടത്തിൽ നാട്ടിൽ താരതമ്യേന സുരക്ഷിത സാഹചര്യമായിരുന്നു. അന്ന് നാട്ടിൽ വരാൻ ആഗ്രഹിച്ച പ്രവാസികൾക്കു നേരെയുണ്ടായ നിഷേധ സമീപനങ്ങൾ അവരെ ആഴത്തിൽ മുറിവേൽപിച്ചിട്ടുണ്ട്. അതേസമയം, എല്ലാം മറന്ന് വീണ്ടും അണികളുടെ വിഡ്ഢിവേഷം ആടുകയാണ് വലിയൊരു വിഭാഗം പ്രവാസികൾ. അതുതന്നെയാണ് അധികൃതരുടെയും രാഷ്ട്രീയക്കാരുടെയും ധൈര്യവും.
നാട്ടിലേക്ക് വിളിച്ചുപറയണേ; അഭ്യർഥനയുമായി പാർട്ടികൾ
കുവൈത്ത് സിറ്റി: കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിെൻറ അവസാന ഘട്ടത്തിലേക്ക് കടക്കുേമ്പാൾ ഇനി വോെട്ടടുപ്പ് നടക്കാനിരിക്കുന്ന ജില്ലകളിലെ പ്രവാസികളെ തേടി രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും പ്രതിനിധികളുടെയും വിളി വരുന്നു. നാട്ടിലേക്ക് വിളിച്ചുപറഞ്ഞ് വോട്ട് ഉറപ്പിക്കണമെന്ന് അഭ്യർഥിക്കാനാണ് വിളി വരുന്നത്.
ഗൾഫ് പ്രവാസികളിൽ അധികവും അവസാനഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിൽനിന്നുള്ളവരാണ്. അതേസമയം, കുവൈത്തിലെ പ്രവാസികളിൽ നല്ലൊരു ഭാഗം പത്തനംതിട്ട, ആലപ്പുഴ, തുടങ്ങി തെക്കൻ ജില്ലക്കാരാണ്. ഇവർക്ക് തെരഞ്ഞെടുപ്പ് ആരവം കഴിഞ്ഞ് ഫലപ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പാണ്. പണ്ടുകാലങ്ങളിലെ പോലെ വല്ലപ്പോഴും നാട്ടിലേക്ക് വിളിക്കുന്ന അവസ്ഥ ഇപ്പോഴില്ല. ഇൻറർനെറ്റ് വിപ്ലവത്തോടെ വീട്ടുകാർ വിരൽത്തുമ്പിലാണ്. അതുകൊണ്ടുതന്നെ വീട്ടുവിശേഷവും വോട്ടുവിശേഷവും അപ്പപ്പോൾ അറിയാൻ കഴിയുന്നു. രാഷ്ട്രീയ പാർട്ടികളുടെ പ്രവാസി ഘടകങ്ങൾ കോവിഡ് കാലത്തിെൻറ പരിമിതികൾക്കിടയിലും സാധ്യമാവുംവിധം ചിട്ടയായ പ്രവർത്തനങ്ങളിലൂടെയും ആസൂത്രണങ്ങളിലൂടെയും വോട്ടുറപ്പാൻ ശ്രമിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.