കു​വൈ​ത്തി ശാ​സ്​​ത്ര ഗ​വേ​ഷ​ക ജി​നാ​ൻ അ​ൽ ഷി​ഹാ​ബ്

വ​യ​ർ ഇ​ല്ലാ​തെ വൈ​ദ്യു​തി കൈ​മാ​റ്റം: കു​വൈ​ത്തി യു​വ​തി​ക്ക്​ അ​ന്താ​രാ​ഷ്​​ട്ര അം​ഗീ​കാ​രം

കു​വൈ​ത്ത്​ സി​റ്റി: കാ​ന​ഡ​യി​ൽ ന​ട​ന്ന അ​ഞ്ചാ​മ​ത്​ ഇ​ൻ​വെ​ൻ​ഷ​ൻ ഇ​ന്നൊ​വേ​ഷ​ൻ കോം​പ​റ്റീ​ഷ​നി​ൽ കു​വൈ​ത്തി യു​വ​തി​ക്ക്​ ര​ണ്ട്​ പു​ര​സ്​​കാ​രം. ജി​നാ​ൻ അ​ൽ ശി​ഹാ​ബാ​ണ്​​ ടൊ​റ​േ​ൻ​റാ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സൊ​സൈ​റ്റി ഒാ​ഫ്​ ഇ​ന്നൊ​വേ​ഷ​ൻ ആ​ൻ​ഡ്​ അ​ഡ്വാ​ൻ​സ്​​ഡ്​ സ്​​കി​ൽ​സി​െൻറ പ്ര​ത്യേ​ക ബ​ഹു​മ​തി​യും മി​ക​ച്ച വ​നി​ത ഇ​ൻ​വെൻറ​ർ പു​ര​സ്​​കാ​ര​വും നേ​ടി​യ​ത്. ​വ​യ​ർ ക​ണ​ക്​​ഷ​ൻ ഇ​ല്ലാ​തെ ഒ​രു ഉ​പ​ക​ര​ണ​ത്തി​ൽ​നി​ന്ന്​ മ​റ്റൊ​ന്നി​ലേ​ക്ക്​ വൈ​ദ്യു​തി കൈ​മാ​റ്റം ചെ​യ്യു​ന്ന​താ​യി​രു​ന്നു ഇ​വ​രു​ടെ ക​ണ്ടു​പി​ടി​ത്തം.

മൂ​ന്നു​മീ​റ്റ​ർ അ​ക​ല​​​ത്തി​ലേ​ക്ക്​ വ​യ​ർ ക​ണ​ക്​​ഷ​ൻ ഇ​ല്ലാ​തെ ചാ​ർ​ജ്​ കൈ​മാ​റാ​ൻ ക​ഴി​യു​മെ​ന്നാ​ണ്​ ഇ​വ​ർ തെ​ളി​യി​ച്ച​ത്. ഇ​ല​ക്​​ട്രോ മാ​ഗ്​​ന​റ്റി​ക്​ ത​രം​ഗ​ത്തെ വൈ​ദ്യു​തി​യാ​ക്കി മാ​റ്റി​യാ​ണ്​ ഇ​ത്​ സാ​ധ്യ​മാ​ക്കി​യ​ത്. 60 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 600ലേ​റെ ശാ​സ്​​ത്ര ഗ​വേ​ഷ​ക​ർ മ​ത്സ​രി​ച്ചി​രു​ന്നു.

ഇ​ല​ക്​​ട്രോ​ഡി​സ്​ എ​ന്നാ​ണ്​ ജി​നാ​ൻ അ​ൽ ശി​ഹാ​ബ്​ ത​െൻറ ക​ണ്ടു​പി​ടി​ത്ത​ത്തി​ന്​ ന​ൽ​കി​യ പേ​ര്. 2018ൽ ​ഇ​വ​ർ കു​വൈ​ത്ത്​ യൂ​ത്ത്​ എ​ക്​​സ​ല​ൻ​സ്​ ആ​ൻ​ഡ്​ ക്രി​യേ​റ്റി​വി​റ്റി അ​വാ​ർ​ഡ്​ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. 2019ൽ ​മോ​സ്​​കോ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ൻ​വെ​ൻ​ഷ​ൻ ആ​ൻ​ഡ്​ ഇ​ന്നൊ​വേ​റ്റി​വ്​ ടെ​ക്​​നോ​ള​ജി മേ​ള​യി​ൽ സ്വ​ർ​ണ​മെ​ഡ​ലും സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​തേ​വ​ർ​ഷം ഗ്ലോ​ബ​ൽ വു​മ​ൺ ഇ​ൻ​വെൻറ​ർ ആ​ൻ​ഡ്​ ഇ​ന്നൊ​വേ​റ്റ​ർ നെ​റ്റ്​​വ​ർ​ക്കി​െൻറ പ്ര​ത്യേ​ക പു​ര​സ്​​കാ​ര​വും സ്വ​ന്ത​മാ​ക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.