മസ്കത്ത്: മുസന്ദം ഗവർണറേറ്റിലെ ദിബ്ബയിൽ കൃത്രിമ പവിഴപ്പുറ്റ് സ്ഥാപിക്കുന്ന പദ്ധതി പൂർത്തിയായി. കാർഷിക-ഫിഷറീസ് മന്ത്രാലയത്തിെൻറ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്. മത്സ്യങ്ങൾക്ക് കൃത്രിമ ആവാസ വ്യവസ്ഥയൊരുക്കലാണ് പവിഴപ്പുറ്റ് സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യം. ഒമാെൻറ വിവിധയിടങ്ങളിൽ പദ്ധതി നടപ്പിലാക്കിയിരുന്നു. മത്സ്യ സമ്പത്തിലെ വർധനവ് ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കി വരുന്നത്.
അഗ്രികൾച്ചറൽ ആൻഡ് ഫിഷറീസ് ഡെവലപ്മെൻറ് ഫണ്ടാണ് കൃത്രിമ പവിഴപ്പുറ്റ് പദ്ധതിക്കായി വിനിയോഗിച്ചത്. 2019ലാണ് പദ്ധതി ആരംഭിച്ചത്. കഴിഞ്ഞ ദിവസം നാല് കൃത്രിമ പവിഴപ്പുറ്റ് യൂനിറ്റുകൾ കടലിൽ സ്ഥാപിച്ചതോടെയാണ് പദ്ധതി പൂർത്തിയായത്.
മത്സ്യബന്ധന മേഖലയുടെ വികസനത്തിനായുള്ള തന്ത്രപ്രധാന പദ്ധതിയാണ് ഇതെന്ന് ഫിഷറീസ് മന്ത്രാലയം വക്താവ് പറഞ്ഞു. മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിന് ഒപ്പം ഒമാൻ കടലിലെ ജൈവ വൈവിധ്യം വർധിപ്പിക്കുകയും പദ്ധതിയുടെ ലക്ഷ്യമാണ്.
2019ൽ സുവൈഖിൽ ഒമാനിലെ ഏറ്റവും വലിയ കൃത്രിമ പവിഴപ്പുറ്റ് പദ്ധതി പൂർത്തിയാക്കിയിരുന്നു. 20 കിലോമീറ്റർ വിസ്തൃതിയിൽ 4280 കൃത്രിമ പവിഴപ്പുറ്റുകളാണ് ഇവിടെയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.