മസ്കത്ത്: രണ്ട് ദിവത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ മടങ്ങി. ഇരുരാജ്യങ്ങളും തമ്മിൽ വിവിധ മേഖലയിലുള്ള സഹകരണങ്ങളും ഊഷ്മള ബന്ധങ്ങളും വിപുലപ്പെടുത്തിയാണ് സൗദി രാജകുമാരെൻറയും സംഘത്തിേൻറയും മടക്കം. മാധ്യമമേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത സഹകരണം ശക്തിപ്പെടുത്തൽ, വാണിജ്യ മേഖലകളിലും വ്യവസായങ്ങളിലും വിപണന ഗവേഷണത്തിെൻറയും മത്സരക്ഷമത വർധിപ്പിക്കുന്നതിനുള്ള അനുഭവങ്ങളുടെ കൈമാറ്റം തുടങ്ങി നിരവധി മേഖലകളിൽ ഇരുരാജ്യവും കരാറിലെത്തിയിട്ടുണ്ട്. ടൂറിസം, വ്യാപാരം, ഗതാഗതം തുടങ്ങിയ മേഖലകളിൽ കൂടുതൽ യോജിച്ചുപോകാനും ധാരണയായിട്ടുണ്ട്. ചൊവ്വാഴ്ച മസ്കത്തിലെ അൽ ആലം പാലസിൽ കിരീടാവകാശിക്ക് ഔദ്യോഗിക സ്വീകരണവും നൽകി. ഇതിന് ശേഷം നടന്ന കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങൾക്കും താൽപര്യമുള്ള പൊതുവിഷയങ്ങൾ, ഉഭയകക്ഷി സഹകരണത്തിെൻറ വിവിധ വശങ്ങൾ, ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം ഏകീകരിക്കുന്നതിനുള്ള വഴികൾ എന്നിവ ചർച്ച ചെയ്തു.
സൗദി കിരീടാവകാശിയെ യാത്രയയക്കാൻ റോയൽ എയർപോർട്ടിൽ വിവിധ വകുപ്പ് മന്ത്രിമാരായ സയ്യിദ് അസദ് ബിൻ താരിക് അൽ സെയ്ദ്,സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുമാനി, സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി , സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി മസ്കത്തിലെ സൗദി എംബസി അംഗങ്ങൾ തുടങ്ങിയവർ എത്തിയിരുന്നു.
സന്ദർശനത്തിന് മുന്നോടിയായി ഒമാനിലെയും സൗദിയിലെയും കമ്പനികൾ തമ്മിൽ നേരത്തെ 13 നിക്ഷേപ കരാറുകളിൽ ഒപ്പുവെച്ചിരുന്നു. ധാരണപത്രത്തിെൻറ മൊത്തം നിക്ഷേപമൂല്യം 10 ബില്യൺ ഡോളർ കവിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു. കഴിഞ്ഞ ജുലൈയിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിെൻറ സൗദി സന്ദർശനത്തിെൻറ ഭാഗമായി സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സഉൗദുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിെൻറ തുടർച്ചയുടെ ഭാഗമാണ് സൗദി രാജകുമാരെൻറ സന്ദർശനം.
ഒമാനും സഹോദര രാജ്യമായ സൗദി അറേബ്യയും തമ്മിൽ നിലനിൽക്കുന്ന ചരിത്രപരമായ ബന്ധം ശക്തിപ്പെടുത്താൻ ഈ സന്ദർശനം ഉപകരിക്കും. ജി.സി.സി രാജ്യങ്ങൾ സന്ദർശിക്കുന്നതിെൻറ ഭാഗമായാണ് സൗദി കിരീടാവകാശി ഒമാനില്‍ എത്തിയത്. ഇവിടെനിന്ന് യു.എ.ഇയിലേക്കും പിന്നീട് ബഹ്റൈനിലേക്കും തിരിക്കും. തുടര്‍ന്ന് ഖത്തറില്‍ സന്ദര്‍ശനം നടത്തിയശേഷമാകും സൗദിയിലേക്ക് തിരിക്കുക.
സൗദി ഊര്‍ജമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്മാന് ബിന്‍ അബ്ദുൽ അസീസ് അല്‍ സഊദ് രാജകുമാരന്, സ്റ്റേറ്റ് മന്ത്രിയും മന്ത്രിസഭ കൗണ്‍സില്‍ അംഗവുമായ തുര്‍കി ബിന്‍ മുഹമ്മദ് ബിന്‍ ഫഹദ് ബിന്‍ അബ്ദുൽ അസീസ് അല്‍ സഊദ്, കായികമന്ത്രി അബ്ദുൽ അസീസ് ബിന്‍ തുര്‍കി ബിന്‍ ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ്, ആഭ്യന്തരമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സഊദ് ബിന്‍ നായിഫ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ്, നാഷനല്‍ ഗാര്‍ഡ് മന്ത്രി അബ്ദുല്ല ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ്, വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് ബിന്‍ അബ്ദുല്ല അല്‍ സഊദ്, സാംസ്കാരിക മന്ത്രി ബദര്‍ ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ സഊദ്, സ്റ്റേറ്റ് മന്ത്രിയും മന്ത്രിസഭ കൗണ്‍സില്‍ അംഗവുമായ ഡോ. മുസഈദ് ബിന്‍ മുഹമ്മദ് അല്‍ ഐബാന്, വാണിജ്യ മന്ത്രിയും മീഡിയ ചുമതലയുള്ള ആക്ടിങ് മന്ത്രിയുമായ ഡോ. മാജിദ് ബിന്‍ അബ്ദുല്ല അല്‍ ഖസാബി, ഒമാനിലെ സൗദി അംബാസഡര്‍ അബ്ദുല്ല ബിന്‍ സഊദ് അല്‍ അനാസി എന്നിവർ സൗദി കിരീടാവകാശിയെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.