മസ്കത്ത്: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന തൃശൂർ സ്വദേശി മസ്കത്തിൽ മരിച്ചു. വലപ്പാട് മനയിൽ ചെറിയ പുരയിൽ അദീബ് (60) ആണ് തിങ്കളാഴ്ച മരിച്ചത്.
കോവിഡ് ഗുരുതരമായതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി എൻ.എം.സി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗൾഫാർ പ്ലാൻറ് ഡിപാർട്ട്മെൻറിൽ സീനിയർ മാനേജറായി ജോലി ചെയ്തിരുന്ന ഇദ്ദേഹം അടുത്ത നവംബറിൽ വിരമിക്കാനിരിക്കുകയായിരുന്നു.
35 വർഷമായി ഒമാനിലുണ്ട്. ബംഗളൂരുവിനടുത്ത തുംകൂരിലാണ് ഇദ്ദേഹം കുടുംബസമേതം സ്ഥിര താമസമാക്കിയിരിക്കുന്നത്. ഭാര്യയും മകനും മകളും ഒമാനിലുണ്ട്. ഇതിൽ ഭാര്യക്കും മകൾക്കും കോവിഡ് ബാധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.