ഹൃദയാഘാതം: സന്ദർശക വിസയിലെത്തിയ തൃശൂർ സ്വദേശിനി ഒമാനിൽ മരിച്ചു

മസ്കത്ത്​: സന്ദർശക വിസയിലെത്തിയ തൃശുർ സ്വദേശിനി ഹൃദയാഘാതത്തെ തുടർന്ന്​ ഒമാനിൽ നിര്യാതയായി. കൊടുങ്ങല്ലൂർ അഴീക്കോട് പുത്തൻ പള്ളി ജങ്​ഷനിൽ പടിഞാഴറെ വീട്ടിൽ തസ്നിമോൾ (33)ആണ്​ മസ്കത്തിൽ മരിച്ചത്​.

അവധികാലം ചിലവഴിക്കാനായി മസ്കത്തിലുള്ള ഭർതൃ സഹോദരന്‍റെ അടുത്തേക്ക് കുടുംബസമേതം വന്നതായിരുന്നു. ഞായറാഴ്ച വൈകീട്ട് റൂവിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.

പിതാവ്: മനാഫ് കൊല്ലിയിൽ. മാതാവ്: ഖദീജ. ഭർത്താവ് അബ്ദുൽ റഊഫ്​. മക്കൾ: ഹലീൽ, ത്വയിബ്, റാബിയ, റാഹില.നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു

Tags:    
News Summary - Heart attack: A Thrissur native died in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.