ഹൃദയാഘാതം: തൃശൂർ സ്വദേശി ഒമാനിൽ നിര്യാതനായി

മസ്​കത്ത്​: തൃശൂർ സ്വദേശി ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന്​ നിര്യാതനായി. ചാലക്കുടിക്കടുത്ത് പരിയാരം പുതുശ്ശേരി പൂവത്തിങ്കലിലെ കൈപറമ്പുകാരൻ ബാബു (54) ആണ്​ ഒമാനിലെ ദാർസൈത്തിൽ മരിച്ചത്​.

നടപടികൾ പൂർത്തിയാക്കി മൃതദേഹം ഞായറാഴ്ച രാത്രി നാട്ടിലേക്ക്​ ​കൊണ്ടുപോകും. സംസ്കാരം തിങ്കളാഴ്ച പൂവത്തിങ്കൽ സെന്റ് പീറ്റേഴ്സ് പള്ളി സെമിത്തേരിയിൽ നടക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

ബാബുവിന്റെ ഭാര്യ സുമ മസ്കത്തിലെ സ്വകാര്യ ആശുപത്രിയിൽ നഴ്​സാണ്​. പിതാവ്​: സാനി. മക്കൾ: അശോക, ഐശ്വര്യ. 

Tags:    
News Summary - Heart Attack: Thrissur native passes away in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.