Image courtesy: Times of Oman

അറബിക്കടലിൽ ന്യൂനമർദം: ഒമാനിൽ വെള്ളിയാഴ്​ച മുതൽ കനത്ത മഴക്ക്​ സാധ്യത

മസ്​കത്ത്​: വടക്കുകിഴക്കൻ അറബിക്കടലിൽ വ്യാഴാഴ്​ച ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന്​ സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി അറിയിച്ചു. ഇതി​െൻറ ഭാഗമായി ആഗസ്​റ്റ്​ ഏഴ്​ വെള്ളിയാഴ്​ച മുതൽ ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ കനത്ത മഴക്ക്​ സാധ്യതയുണ്ട്​.

മസ്​കത്തിന്​ പുറമെ തെക്ക്​ വടക്കൻ ശർഖിയ, ദാഖിലിയ, തെക്കു-വടക്ക്​ ബാത്തിന, ദാഹിറ, ബുറൈമി, അൽ വുസ്​ത എന്നിവിടങ്ങളിലാണ്​ വിവിധ തീവ്രതകളിൽ മഴയുണ്ടാവുക. ശനിയാഴ്​ചയായിരിക്കും മഴ രൂക്ഷമാവുക.

24 മണിക്കൂറിനുള്ളിൽ 40 മുതൽ നൂറ്​ മില്ലീലിറ്റർ വരെ പെയ്​തിറങ്ങുന്ന ഇടിയോടെയുള്ള ഒറ്റപ്പെട്ട കനത്ത മഴക്കും സാധ്യതയുണ്ടെന്ന്​ സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റിയുടെ മുന്നറിയിപ്പ്​ സന്ദേശത്തിൽ പറയുന്നു.

വെള്ളപ്പൊക്ക സാധ്യതയുമുള്ളതിനാൽ ജാഗ്രത പുലർത്തണം. ശക്​തമായ കാറ്റി​െൻറ ഫലമായി മരുഭൂമികളിലും തുറസായ പ്രദേശങ്ങളിലും പൊടി ഉയരാൻ സാധ്യതയുണ്ട്​. തിങ്കളാഴ്​ച വരെ ഇൗ അവസ്​ഥ തുടരും.

കടൽ പ്രക്ഷുബ്​ധമായിരിക്കും. തിരമാലകൾ മൂന്ന്​ മുതൽ അഞ്ച്​ മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്​. കടൽ കയറാൻ സാധ്യതയുള്ളതിനാൽ താഴ്​ന്ന തീരപ്രദേശങ്ങളിലുള്ളവർ മുൻകരുതൽ നടപടികൾ സ്വീകരിക്കണം. സ്വദേശികളും വിദേശികളും താഴ്​ന്ന പ്രദേശങ്ങളിൽ നിന്ന്​ മാറി നിൽക്കണമെന്നും വാദികൾ മുറിച്ചുകടക്കരുതെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി ജാഗ്രതാ നിർദേശത്തിൽ പറയുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.