ഹൈ​ഡ്ര​ജ​ൻ ഉ​ൽ​പാ​ദ​ന വ​ള​ർ​ച്ച ല​ക്ഷ്യ​മി​ട്ടു​ള്ള കൂ​ട്ടാ​യ്​​മ​യു​ടെ രൂ​പ​വ​ത്​​ക​ര​ണ​ത്തി​ൽ​നി​ന്ന്

ഹൈഡ്രജൻ അധിഷ്​ഠിത സമ്പദ്​ഘടന ലക്ഷ്യം; ​ദേശീയ കൂട്ടായ്​മക്ക്​ രൂപം നൽകി

മ​സ്​​ക​ത്ത്​: ഭാ​വി​യു​ടെ ഇ​ന്ധ​നം എ​ന്ന്​ വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന ഹൈ​ഡ്ര​ജ​ൻ ഉ​ൽ​പാ​ദ​ന​രം​ഗ​ത്ത്​ വ​ള​ർ​ച്ച ല​ക്ഷ്യ​മി​ട്ട്​ ഒ​മാ​ൻ. ഇ​തി​നാ​യി ഊ​ർ​ജ-​ധാ​തു മ​ന്ത്രാ​ല​യ​ത്തി‍െൻറ നേ​തൃ​ത്വ​ത്തി​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ കൂ​ട്ടാ​യ്​​മ രൂ​പ​വ​ത്​​ക​രി​ച്ചു. ഹൈ-​ഫ്ലൈ എ​ന്നാ​ണ്​ ദേ​ശീ​യ​ത​ല​ത്തി​ലു​ള്ള കൂ​ട്ടാ​യ്​​മ​യു​ടെ പേ​ര്. സ​ർ​ക്കാ​ർ, സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന 13 സ്​​ഥാ​പ​ന​ങ്ങ​ൾ ചേ​ർ​ന്ന​താ​ണ്​ കൂ​ട്ടാ​യ്​​മ. സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ, എ​ണ്ണ-​വാ​ത​ക ഓ​പ​റേ​റ്റ​ർ​മാ​ർ, വി​ദ്യാ​ഭ്യാ​സ-​ഗ​വേ​ഷ​ണ സ്​​ഥാ​പ​ന​ങ്ങ​ൾ, തു​റ​മു​ഖ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഇ​തി​ൽ അം​ഗ​ങ്ങ​ളാ​ണ്. ശു​ദ്ധ ഹൈ​ഡ്ര​ജ‍െൻറ ഉ​ൽ​പാ​ദ​നം, ഗ​താ​ഗ​തം, ആ​ഭ്യ​ന്ത​ര ഉ​പ​ഭോ​ഗം, ക​യ​റ്റു​മ​തി തു​ട​ങ്ങി​യ​വ സു​ഗ​മ​മാ​ക്കു​ന്ന​തി​നും മ​തി​യാ​യ പി​ന്തു​ണ ന​ൽ​കു​ന്ന​തി​നും ഈ ​സ്​​ഥാ​പ​ന​ങ്ങ​ൾ ഒ​രു​മി​ച്ച്​ പ്ര​വ​ർ​ത്തി​ക്കും. ഹൈ​ഡ്ര​ജ​ൻ ഉ​ൽ​പാ​ദ​നം വ​ഴി ദേ​ശീ​യ ഊ​ർ​ജ സു​ര​ക്ഷ, അ​ന്ത​രീ​ക്ഷ​ത്തി​ലെ കാ​ർ​ബ​ണി‍െൻറ അ​ള​വ്​ കു​റ​ക്ക​ൽ തു​ട​ങ്ങി​യ​വ​യും സാ​ധ്യ​മാ​കും. ഹ​രി​ത സ​മ്പ​ദ്​​ഘ​ട​ന​യി​ലേ​ക്കു​ള്ള വി​ജ​യ​ക​ര​മാ​യ മാ​റ്റം ഇ​തു​വ​ഴി സാ​ധ്യ​മാ​വു​ക​യും ചെ​യ്യും. ഒ​മാ​ൻ ഊ​ർ​ജ-​ധാ​തു മ​ന്ത്രാ​ല​യ​ത്തി​നാ​ണ്​ പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പ്​ ചു​മ​ത​ല. യു.​എ.​ഇ, സൗ​ദി അ​റേ​ബ്യ എ​ന്നീ രാ​ജ്യ​ങ്ങ​ൾ നേ​ര​ത്തേ സ​മാ​ന രീ​തി​യി​ൽ ചു​വ​ടു​വെ​പ്പ്​ ന​ട​ത്തി​യി​രു​ന്നു.

ഒ​മാ​ൻ വി​ഷ​ൻ 2040‍െൻ​റ​യും ദേ​ശീ​യ ഊ​ർ​ജ വൈ​വി​ധ്യ​വ​ത്​​ക​ര​ണ പ​ദ്ധ​തി​യു​ടെ​യും അ​ടി​സ്​​ഥാ​ന​ത്തി​ൽ ശു​ദ്ധ ഹൈ​ഡ്ര​ജ‍ ​െൻ​റ ഉ​ൽ​പാ​ദ​ന​ത്തി​നും വി​ന്യാ​സ​ത്തി​നും നേ​തൃ​ത്വം ന​ൽ​കു​ക​യാ​ണ്​ കൂ​ട്ടാ​യ്​​മ​യു​ടെ ല​ക്ഷ്യ​മെ​ന്ന്​ എ​ണ്ണ-​പ്ര​കൃ​തി വാ​ത​ക മ​ന്ത്രാ​ല​യം അ​ണ്ട​ർ​സെ​ക്ര​ട്ട​റി സാ​ലിം അ​ൽ ഔ​ഫി പ​റ​ഞ്ഞു. ഊ​ർ​ജ-​ധാ​തു മ​ന്ത്രാ​ല​യ​ത്തി‍െൻറ നേ​തൃ​ത്വ​ത്തി​ൽ ഹൈ​ഡ്ര​ജ​ൻ അ​ധി​ഷ്​​ഠി​ത സ​മ്പ​ദ്​​ഘ​ട​ന​യെ കു​റി​ച്ച്​ സാ​ധ്യ​താ​പ​ഠ​നം ന​ട​ത്തു​ക​യാ​ണ്. ഇ​തി​ലെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്​ വി​വി​ധ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ കൂ​ട്ടാ​യ്​​മ രൂ​പം കൊ​ണ്ട​ത്.

Tags:    
News Summary - Hydrogen-based economy structure goal; The National Coalition was formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.