സലാല: സമാന്തര വിദ്യാഭ്യാസസ്ഥാപനമായ ഇഖ്റഅ് അക്കാദമി സലാലയിൽ ഫെസ്റ്റ് സംഘടിപ്പിച്ചു. ലുബാൻ പാലസ് ഹാളിൽ നടന്ന പരിപാടി കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനൻ ഉദ്ഘാടനം ചെയ്തു. തൊഴിൽമന്ത്രാലയത്തിലെ ശൈഖ് നായിഫ് അഹമ്മദ് ഷൻഫരി മുഖ്യാതിഥിയായി. ചടങ്ങിൽ ഇഖ്റഅ് അക്കാദമി ചെയർമാൻ ഹുസൈൻ കാച്ചിലോടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. അഹ്മദ് മുഹമ്മദ് ബാ ഉമർ, രാകേഷ് കുമാർ ഝ, സി.വി. സുദർശൻ, നാസർ പെരിങ്ങത്തൂർ, ഗംഗാധരൻ, ജി. സലീം സേട്ട്, കരുണൻ, അബ്ദുൽ അസീസ് ബദർ സമ, ഡോ. അബൂബക്കർ സിദ്ദീഖ്, ഡോ. നിഷതാർ, ബാബു കുറ്റ്യാടി, ഗോപൻ അയിരൂർ, ഡോ. ഷാജിദ് മരുതോറ തുടങ്ങി വിവിധ സംഘടനാനേതാക്കൾ അതിഥികളായി.
നൃത്തങ്ങൾ, ഒപ്പന, സ്കിറ്റ്, മിമിക്രി, മുട്ടിപ്പാട്ട്, നസ്റിയ തിക്കോടി നയിച്ച ഗാനമേള തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറി. അധ്യാപകരായ ഡോ. അജിത് ഗോവാണ്ടേ സ്വാഗതവും ഫെമിന ഫൈസൽ നന്ദിയും പറഞ്ഞു.
സാലിഹ് തലശ്ശേരി, നൗഫൽ കായക്കൊടി, റസാക്ക്, ഷൗക്കത്ത് വയനാട്, മൊയ്ദു മയ്യിൽ, സൈഫുദ്ദീൻ തലശ്ശേരി, നിസാർ കാച്ചിലോടി, യൂനുസ് കാപ്പാട് എന്നിവർ നേതൃത്വം നൽകി. പരിപാടി വീക്ഷിക്കാൻ നൂറുകണക്കിനാളുകൾ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.