മസ്കത്ത്: ഇന്ത്യ ഉപഭൂഖന്ധത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തായി നിലകൊള്ളുന്ന ന്യൂന മർദം ശക്തി പ്രാപിച്ചതായും ചുഴലിക്കാറ്റായി മാറാനിടയുണ്ടെന്നും ദേശീയ ദുരന്ത മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. ഒമാൻ തീരത്ത് നിന്ന് 1000 കിലോമീറ്റർ അകലെയാണ് നിലവിൽ ന്യൂനമർദത്തിന്റെ സ്ഥാനം. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് ചുഴലിക്കാറ്റായി രൂപപ്പെടാൻ 60 ശതമാനം സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. നിലവിൽ ന്യൂനമർദത്തിന്റെ കേന്ദ്രഭാഗത്ത് മണിക്കൂറിൽ 51 മുതൽ 55 കിലോമീറ്റർ വരെയാണ് കാറ്റിന്റെ വേഗത. പടിഞ്ഞാറ് ഭാഗത്ത് ഒമാൻ കടലിന്റെ ദിശയിലേക്കാണ് ന്യൂനമർദം നീങ്ങാനിടയെന്നും ദേശീയ ദുരന്ത മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.
പ്രാഥമിക സൂചനകൾ പ്രകാരം ഞായറാഴ്ച പുലർച്ചെ മുതൽ ഒമാന്റെ വടക്കൻ ഗവർണറേറ്റുകളിൽ ന്യൂനമർദത്തിന്റെ ആഘാതം അനുഭവപ്പെടാനാണിട. വിവിധ മേഖലകളിൽ വ്യത്യസ്ത അളവിലുള്ള മഴക്ക് സാധ്യതയുണ്ട്. ഒമാനിലെ എല്ലാ താമസക്കാരും അടുത്ത 48 മണിക്കൂറിൽ കാലാവസ്ഥ ബുള്ളറ്റിനുകൾ ശ്രദ്ധിക്കണമെന്നും ന്യൂനമർദത്തിന്റെ തോത് അനുസരിച്ച് ആവശ്യമായ മുന്നറിയിപ്പുകളെടുക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.