മസ്കത്ത്​: ഇന്ത്യയിലെ ഭരണ കക്ഷിയായ ബി.ജെ.പിയുടെ വക്​താവ്​ ഇസ്​ലാമിനും പ്രവാചകനുമെതിരെ നടത്തിയ പരാമർഷത്തിൽ ഒമാൻ അപലപിച്ചു. ഡിപ്ലോമാറ്റിക് അഫയേഴ്‌സ് ഫോറിൻ അഫയേഴ്‌സ് അണ്ടർസെക്രട്ടറി ശൈഖ്​ ഖലീഫ ബിൻ അലി അൽ ഹാർത്തി ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത്​ നാരങുമായി നടത്തിയ കൂടിക്കാഴ്​ചയിലാണ്​ ​പ്രതിഷേധമറിയിച്ചത്​.

പ്രവാച നിന്ദക്കെതിരെ പ്രതികരണവുമായി ഒമാൻ ഗ്രാൻഡ്​ മുഫ്തി ശൈഖ്​ അഹമ്മദ്​ അൽ ഖലീലിയും കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഇ​ന്ത്യഭരിക്കുന്ന പാർട്ടിയുടെ വക്​താവ് പ്രവാചകനും ​ പ്രിയ പതിനിക്കുമെതിരെ നടത്തിയത്​ ധിക്കാരപരവും അശ്ലീലപരവുമായ പരാമർശം ലോകത്തുള്ള ഓരോ മുസ്​ലിംകൾക്കക്കെതിരെയുള്ള യുദ്ധ പ്രഖ്യാപനമാണെന്നായിരുന്നു​ അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്​.

പ്രവാചകനെയും മതത്തിന്റെ വിശുദ്ധിയെയും സംരക്ഷിക്കാൻ ലോക മുസ്​ലിങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ ദേശീയ വക്താവ്​ നൂപൂർ ശർമ ഗ്യാൻവാപി വിഷയത്തിൽ ടെലിവിഷൻ ചാനലിൽ നടന്ന ചർച്ചക്കിടെയാണ് വിവാദ പരാമർശം നടത്തിയത്.

Tags:    
News Summary - Oman condemns bjp leader's statement against Prophet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.