ഒ​രു​മ​യു​ടെ ആ​ഘോ​ഷ​ത്തി​ന്​ വി​ളം​ബ​ര​മാ​യി; റോ​ഡ്​​ഷോ ഇ​ന്നു​മു​ത​ൽ

സ​ലാ​ല: മാ​ന​വി​ക​ത​യു​​ടെ​യും ഒ​രു​മ​യു​ടെ​യും സ​ന്ദേ​ശ​മു​യ​ർ​ത്തു​ന്ന ഗൾഫ്​ മാധ്യമം ‘ഹാ​ർ​മോ​ണി​യ​സ്​ കേ​ര​ള’​യു​ടെ നാ​ലം എ​ഡി​ഷ​ന്‍റെ വി​ളം​ബ​ര റോ​ഡ്​​ഷോ സ​ലാ​ല​യി​ൽ ബു​ധ​നാ​ഴ്ച ആ​രം​ഭി​ക്കും. പ്ര​മു​ഖ അ​വ​താ​ര​ക​ൻ രാ​ജ്​ ക​ലേ​ഷാ​ണ്​ മൂ​ന്നു​ദി​വ​സ​ത്തെ പ​രി​പാ​ടി​ക്ക്​ നേ​തൃ​ത്വം ന​ൽ​കാ​നെ​ത്തു​ന്ന​ത്. ചി​രി​യും ചി​ന്ത​യു​മു​ണ​ർ​ത്തു​ന്ന ക​ളി​ക​ളും പ​റ​ച്ചി​ലു​മാ​യി രാ​ജ്​ ക​ലേ​ഷ്​ ക​ലാ​പൂ​ര​ത്തി​ന്‍റെ​ കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ക്കും. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട്​ 7.30 മു​ത​ൽ സീ​പേ​ൾ​സ്​ ഗോ​ൾ​ഡ്​ ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്​ ജ്വ​ല്ല​റി​യി​ലാ​ണ്​ റോ​ഡ്​ ഷോ​ക​ളു​ടെ തു​ട​ക്കം. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചു​മ​ണി മു​ത​ൽ 6.30 വ​രെ ജോ​യ്​ ആ​ലു​ക്കാ​സ്​ എ​ക്സ്​​ചേ​ഞ്ച്​ സ​ആ​ദ ബ്രാ​ഞ്ചി​ലും രാ​ത്രി ഏ​ഴു​മ​ണി മു​ത​ൽ രാ​ത്രി ഒ​മ്പ​തു​വ​രെ അ​ൽ​വാ​ദി ലു​ലു മാ​ളി​ലും റോ​ഡ്​​ഷോ ന​ട​ക്കും.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 1.30ന്​ ​തും​റൈ​ത്ത്​ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ലും രാ​ജ്​ ക​ലേ​ഷ്​ അ​ര​ങ്ങു​ത​ക​ർ​ക്കും. കു​ടും​ബ​ങ്ങ​ൾ​ക്കു​വേ​ണ്ടി​യു​ള്ള വി​നോ​ദ പ​രി​പാ​ടി​ക​ളും മ​ത്സ​ര​ങ്ങ​ളും കി​ടി​ല​ൻ സ​മ്മാ​ന​ങ്ങ​ളു​മാ​ണ്​ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഒ​ക്​​ടോ​ബ​ർ 13ന്​ ​സ​ലാ​ല അ​ൽ മ​റൂ​ജ്​ ആം​ഫി തി​യ​റ്റ​റി​ലാ​ണ്​ ‘ഹാ​ർ​മോ​ണി​യ​സ്​ കേ​ര​ള’​യു​ടെ ഒ​മാ​നി​ലെ നാ​ലാം എ​ഡി​ഷ​ന്​ വേ​ദി​യൊ​രു​ങ്ങു​ന്ന​ത്. ഷാ​ഹി, ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്, ബ​ദ​ർ അ​ൽ സ​മ ഹോ​സ്പി​റ്റ​ൽ, സീ ​പേ​ൾ​സ്​ ജ്വ​ല്ല​റി, ഹോ​ട്ട്​​പാ​ക്ക്, ​ജോ​യ്​ ആ​ലു​ക്കാ​സ്​ എ​ക്സ്​​ചേ​ഞ്ച്​ എ​ന്നി​വ​രാ​ണ്​ പ​രി​പാ​ടി​യു​ടെ മു​ഖ്യ​പ്രാ​യോ​ജ​ക​ർ.

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ച​ല​ച്ചി​ത്ര താ​ര​വും ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വു​മാ​യ അ​പ​ർ​ണ ബാ​ല​മു​ര​ളി, മൂ​ന്ന് പ​തി​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട അ​ഭി​ന​യ ജീ​വി​ത​ത്തി​ലൂ​ടെ തെ​ന്നി​ന്ത്യ​ൻ സി​നി​മാ​സ്വാ​ദ​ക​രു​ടെ മ​ന​സ്സി​ൽ സ്ഥാ​നം​പി​ടി​ച്ച മ​നോ​ജ് കെ. ​ജ​യ​ൻ എ​ന്നി​വ​രാ​ണ് ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​ക​ളാ​യെ​ത്തു​ന്ന​ത്. നാ​ലു​വ​ര്‍ഷം മു​മ്പ് സ​ലാ​ല​യി​ലെ പ്ര​വാ​സി സ​മൂ​ഹം നെ​ഞ്ചേ​റ്റി​യ ‘ഹാ​ർ​മോ​ണി​യ​സ് കേ​ര​ള’ ഏ​റെ പു​തു​മ​ക​ളോ​ടെ​യാ​ണ്‌ ഇ​ത്ത​വ​ണ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വി​നോ​ദ​ത്തി​ന്റെ​യും ആ​സ്വാ​ദ​ന​ത്തി​ന്റെ​യും പു​ത്ത​ൻ അ​നു​ഭ​വ​ങ്ങ​ൾ സ​മ്മാ​നി​ക്കാ​ൻ ഗാ​യ​ക​രാ​യ വി​ധു പ്ര​താ​പ്, ചി​ത്ര അ​രു​ൺ, അ​ക്ബ​ർ ഖാ​ൻ, ക്രി​സ്റ്റ​ക​ല, അ​ശ്വ​ന്ത് അ​നി​ൽ​കു​മാ​ർ, മേ​ഘ്ന സു​മേ​ഷ്, ഡാ​ൻ​സ​ർ റം​സാ​ൻ മു​ഹ​മ്മ​ദ്, അ​വ​താ​ര​ക​നും ന​ട​നു​മാ​യ മി​ഥു​ൻ ര​മേ​ശ് തു​ട​ങ്ങി നി​ര​വ​ധി ക​ലാ​കാ​ര​ന്മാ​രും വേ​ദി​യി​ലെ​ത്തും. മു​ഴു​വ​ൻ പ്ര​വാ​സി മ​ല​യാ​ളി​ക​ളെ​യും മെ​ഗാ ആ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​ക്കാ​ൻ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കാ​ണ് ടി​ക്ക​റ്റി​ന് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. സ​നാ​യ്യ, തും​റൈ​ത്ത്, സ​ലാ​ല, സാ​ദ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​ണ്. സിം​ഗി​ൾ എ​ൻ​ട്രി ഡ​യ​മ​ണ്ട് ടി​ക്ക​റ്റി​ന് അ​ഞ്ച്​ റി​യാ​ലും സിം​ഗി​ൾ എ​ൻ​ട്രി പ്ലാ​റ്റി​നം ടി​ക്ക​റ്റി​ന് മൂ​ന്ന്​ റി​യാ​ലും സിം​ഗി​ൾ എ​ൻ​ട്രി ഗോ​ൾ​ഡ് ടി​ക്ക​റ്റി​ന് ര​ണ്ട് റി​യാ​ലു​മാ​ണ് നി​ര​ക്ക്. ടി​ക്ക​റ്റ് വി​വ​ര​ങ്ങ​ൾ​ക്ക്: 96042333, 95629600.

Tags:    
News Summary - Roadshow-Starts-from-today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.