‘മിലിപോള്‍ ഖത്തര്‍’ പ്രദര്‍ശനം തുടങ്ങി

ദോഹ: മധ്യപൂര്‍വ മേഖലയിലെ ആഭ്യന്തര സുരക്ഷ സംബന്ധിച്ച പ്രധാന പ്രദര്‍ശനമായ മിലിപോള്‍ ഖത്തര്‍-2016 പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസ്സര്‍ ബിന്‍ ഖലീഫ ആല്‍ഥാനി  ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ഉദ്ഘാടനം ചെയ്തു.
  സമ്മേളനത്തില്‍ നിരവധി വിദേശ രാജ്യങ്ങളിലെ മന്ത്രിമാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും സംബന്ധിച്ചു. കുവൈറ്റ് ഡെപ്യൂട്ടി പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ  ശൈഖ് മുഹമ്മദ് ഖാലിദ് അല്‍ ഹമദ് അല്‍ സഹാബ്, ഒമാന്‍ ആഭ്യന്തര വകുപ്പ് മന്ത്രി സയിദ് ഹമദ് ബിന്‍ ഫയ്സല്‍ അല്‍ ബൂസൈയ്ദി, അല്‍ ജീരിയ ആഭ്യന്തരവകുപ്പിന്‍െറയും ലോക്കല്‍ കമ്യുണിറ്റിയുടെയും ചുമതലയുള്ള മന്ത്രി നൂറുദ്ദീന്‍ ബദാവി, ടുണീഷ്യ ആഭ്യന്തര വകുപ്പ് മന്ത്രി ഹെദി മെജ്ദൗബ്, അറബ് ആഭ്യന്തര വകുപ്പ് മന്ത്രിമാരുടെ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് ബിന്‍ അലി കൊമന്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. 
പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസ്സര്‍ ബിന്‍ ഖലീഫ ആല്‍ഥാനി  പവലിയനുകള്‍ സന്ദര്‍ശിച്ചു.
അത്യന്താധുനിക സുരക്ഷാ ഉപകരണങ്ങളും പ്രദര്‍ശനത്തിന്‍െറ ഭാഗമായ സ്റ്റാളുകളും അദ്ദേഹം സന്ദര്‍ശിച്ചു. പുതിയ ഉപകരണങ്ങളെ കുറിച്ച് അദ്ദേഹത്തിന് ബന്ധപ്പെട്ടവര്‍ വിവരണവും നല്‍കി.
 അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ രക്ഷാകര്‍തൃത്വത്തിലാണ് പ്രദര്‍ശനം.  ഫ്രഞ്ച് കമ്പനിയായ കൊമെക്സ്പോസിയവുമായി ചേര്‍ന്നാണ് പ്രദര്‍ശനം നടത്തുന്നത്. ഖത്തറില്‍ നിന്നും ഇത്തവണ സുരക്ഷയുമായി ബന്ധപ്പെട്ട 47 കമ്പനികളാണ് തങ്ങളുടെ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. ഫ്രാന്‍സില്‍ നിന്നും 27 കമ്പനികളും പങ്കെടുക്കുന്നു. 
വളരെ പുതിയതും അത്യാധുനികവുമായ സുരക്ഷാ ഉപകരണങ്ങളും സാ¤േങ്കതിക വിദ്യകളും  പ്രദര്‍ശനത്തില്‍ ഉണ്ട്.  അള്‍ജീരിയ,  പാക്കിസ്ഥാന്‍,സൈപ്രസ്, ബെലിസ്,ജോര്‍ദാന്‍, ലിത്തുവാനിയ, ലക്സെംബര്‍ഗ്,  ഉഗാണ്ട എന്നീ എട്ട് രാജ്യങ്ങള്‍ കൂടി ആദ്യമായി ഇത്തവണത്തെ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്.  
44 പുതിയ ഉത്പന്നങ്ങളാണ് ഇത്തവണ പ്രദര്‍ശനത്തിലുള്ളത്. ഉത്പന്നങ്ങളുടെ കാര്യത്തില്‍  2014 ലെ പ്രദര്‍ശനത്തിനേക്കാള്‍ അമ്പത് ശതമാനം ഇത്തവണത്തെ പ്രദര്‍ശനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കണ്‍വെന്‍ഷന്‍ സെന്‍്ററിലെ 7,700 ചതുരശ്ര മീറ്ററിലാണ് പ്രദര്‍ശനം. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാവിലെ പത്ത് മുതല്‍ വൈകിട്ട് ആറ് വരെയും നവംബര്‍ രണ്ടിന് രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് വരെയുമാണ് പ്രദര്‍ശനം.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.