ദോഹ: ഈമാസം ഖത്തറിലേക്ക് മടങ്ങിയെത്തുന്നവര്‍ക്ക് എല്ലാവിധ ക്വാറൻറീൻ സൗകര്യങ്ങളുമൊരുക്കി ഖത്തർ. കോവിഡിൽനിന്ന് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാന്‍ ഡിസ്കവര് ഖത്തര്‍ വൻ തയാറെടുപ്പുകളാണ് നടത്തിയിരിക്കുന്നത്.ഈ മാസം 85,000 പേർ തിരികെ ഖത്തറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നത്. ഇവര്‍ക്കായി 60 ഹോട്ടലുകളും കേന്ദ്രങ്ങളുമാണ് ക്വാറൻറീനിനായി ഒരുക്കിയിരിക്കുന്നത്.
കൂടുതല്‍പേര്‍ എത്തുമ്പോള്‍ അവരുടെ ഇഷ്ടാനുസരണം ബജറ്റിന് അനുസരിച്ച് നേരത്തെ ഹോട്ടലുകളും താമസകേന്ദ്രങ്ങളും ബുക്ക് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. ഖത്തറിലെത്തുന്നവര്‍ നിര്‍ബന്ധമായും ക്വാറൻറീനിൽ കഴിയേണ്ടതുണ്ട്.
ഖത്തറിലെ ഹോട്ടല്‍ ക്വാറൻറീന് പാക്കേജ് 2300 റിയാലിലാണ് ആരംഭിക്കുന്നത്. പ്രതിദിനം മൂന്നുനേരം ഭക്ഷണം, പി.സി.ആര് പരിശോധന, ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഹോട്ടലിലേക്കുള്ള യാത്ര എന്നിവ ഇതില്‍ ഉള്‍പ്പെടും. മൂന്ന്, നാല്, അഞ്ച് നക്ഷത്ര ഹോട്ടലുകളാണ് പട്ടികയിലുള്ളത്.തിരികെ എത്തുന്നവര്‍ക്ക് ഇതില്‍നിന്ന് ഇഷ്ടാനുസരണം തെരഞ്ഞെടുക്കാവുന്നതാണ്. വലിയ കുടുംബങ്ങള്‍ക്ക് രണ്ട്, മൂന്ന് ബെഡ്റൂം വില്ലകളും ലഭ്യമാക്കിയിട്ടുണ്ട്.ഖത്തറിെൻറ ട്രാവല്‍ ആൻഡ് റിട്ടേണ്‍ നയപ്രകാരം ഗ്രീന്‍ ലിസ്റ്റ് രാജ്യങ്ങളില്‍നിന്നുള്ളവര്‍ ഹോം ക്വാറൻറീനിലാണ് കഴിയേണ്ടത്.
എന്നാല്‍, ഗ്രീന്‍ ലിസ്റ്റില്‍ പരാമര്‍ശിക്കാത്ത രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ഹോട്ടല്‍ ക്വാറൻറീൻ നിർബന്ധമാണ്. ഡിസ്കവര് ഖത്തര്‍ വെബ്സൈറ്റില്‍നിന്ന് ക്വാറൻറീന് പാക്കേജുകള്‍ സ്വീകരിക്കാനാവും. ഗ്രീന്‍ ലിസ്റ്റിങ് രാജ്യങ്ങളുടെ പട്ടികയില്‍ വരുന്ന മാറ്റങ്ങൾ പൊതുജനാരോഗ്യ മന്ത്രാലയത്തിെൻറ വെബ്സൈറ്റില്‍നിന്ന് അറിയാനാവും. നിലവില്‍ ഖത്തര്‍ എയര്‍വേസ് ലോകത്തിലെ 130ലേറെ കേന്ദ്രങ്ങളിലേക്ക് 950ലേറെ വിമാന സര്‍വിസുകളാണ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.