അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ അ​ൽ ന​ഹി​യാ​നും അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ ഥാ​നി​യും അ​മീ​രി ദി​വാ​നി​ൽ കൂ​ടി​ക്കാ​ഴ്​​ച​യി​ൽ

അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും അ​മീ​റും കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി

ദോ​ഹ: അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ അ​ൽ ന​ഹി​യാ​ൻ അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ ഥാ​നി​യു​മാ​യി അ​മീ​രി ദി​വാ​നി​ൽ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ അ​ടു​ത്ത സൗ​ഹൃ​ദ​വും അ​വ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും വി​ക​സി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള മാ​ർ​ഗ​ങ്ങ​ളും ച​ർ​ച്ച ചെ​യ്തു.

ഖ​ത്ത​ർ അ​മീ​റി​നും ജ​ന​ങ്ങ​ൾ​ക്കും യു.​എ.​ഇ പ്ര​സി​ഡ​ന്റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ അ​ൽ ന​ഹി​യാ​ന്റെ​യും, വൈ​സ്​ പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ അ​ൽ മ​ക്​​തൂ​മി​ന്റെ​യും സ​ന്ദേ​ശം കി​രീ​ടാ​വ​കാ​ശി കൈ​മാ​റി.

യു.​എ.​ഇ ജ​ന​ങ്ങ​ൾ​ക്കും ഭ​ര​ണാ​ധി​കാ​രി​ക്കും അ​മീ​റി​ന്റെ ആ​ശം​സാ സ​ന്ദേ​ശ​വും കൈ​മാ​റി. കൂ​ടി​ക്കാ​ഴ്​​ച​യി​ൽ ഡെ​പ്യൂ​ട്ടി അ​മീ​ർ ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ ഹ​മ​ദ്​ ആ​ൽ ഥാ​നി, പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ ബി​ൻ ജാ​സിം ആ​ൽ ഥാ​നി എ​ന്നി​വ​രും പ​​ങ്കെ​ടു​ത്തു. ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യെ ഡെ​പ്യൂ​ട്ടി അ​മീ​ർ ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ ഹ​മ​ദ്​ ആ​ൽ ഥാ​നി സ്വീ​ക​രി​ച്ചു.

Tags:    
News Summary - Abu Dhabi crown prince and emir hold meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.