ദോഹ: രാജ്യത്തെ പൊതുപാർക്കുകളിലേക്കുള്ള പ്രവേശനഫീസുകൾ തീരുമാനിച്ചു. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിെൻറ ഇതുസംബന്ധിച്ച 2020ലെ 247ാം നമ്പർ തീരുമാനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു.അൽഖോർ പാർക്കിൽ ദിവസം മുഴുവൻ ചെലവിടാനുള്ള പ്രവേശന ഫീസ് മുതിർന്നവർക്ക് 15 റിയാൽ ആണ്.
10 വയസ്സിനു താഴെയുള്ളവർക്ക് 10 റിയാൽ ആണ് ഫീസ്. ഭിന്നശേഷിക്കാർക്കും 10 റിയാൽ മതി. പാർക്കിൽ പ്രത്യേക പരിപാടികൾ നടക്കുേമ്പാഴുള്ള പ്രവേശന ഫീസ് 50 റിയാൽ ആണ്. മൃഗങ്ങൾക്ക് തീറ്റ നൽകാനുള്ള അവസരം ലഭിക്കാൻ 50 റിയാൽ നൽകണം. അൽഖോർ പാർക്ക് ട്രെയിനിൽ കയറാൻ അഞ്ച് റിയാൽ ആണ് ഫീസ്. ഭിന്നശേഷിക്കാർക്ക് ട്രെയിനിൽ സൗജന്യമായി കയറാം.
മന്ത്രാലയത്തിെൻെറ തീരുമാനമനുസരിച്ച് മറ്റ് പാർക്കുകളിൽ പ്രശേവനത്തിനും ദിവസം മുഴുവനും െചലവഴിക്കാനുമുള്ള ഫീസ് മുതിർന്നവർക്ക് 10 റിയാലും 10 വയസ്സിൽ താഴെയുള്ളവർക്ക് അഞ്ച് റിയാലുമാണ്. പ്രത്യേക പരിപാടികൾ ഉള്ളപ്പോൾ ഫീസ് 30 റിയാലുമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.