ദോഹ: അഫ്ഗാനിസ്താനിൽ സമാധാനം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തർ ആതിഥേയത്വം വഹിക്കുന്ന ചർച്ചകൾ സെപ്റ്റംബർ 12ന് പുനരാരംഭിക്കും. അഫ്ഗാനിലെ വിവിധ പാർട്ടികളുമായും സംഘടനകളുമായുള്ള സു പ്രധാനചർച്ചയാണ് ദോഹയിൽ നടക്കുകയെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഈ വർഷം ആദ്യത്തിൽ അമേരിക്കയും താലിബാനും തമ്മിൽ ഒപ്പുവെച്ച കരാറിെൻറ അടിസ്ഥാനത്തിലാണിത്.
ഖത്തർ എല്ലായ്പ്പോഴും പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മധ്യസ്ഥതക്ക് പ്രാധാന്യം കൽപിക്കുന്നുണ്ടെന്നും ഏത് പ്രശ്നങ്ങളും ചർച്ചയിലൂെട പരിഹരിക്കുകയാണ് രാജ്യത്തിെൻറ നയമെന്നും വിദേശകാര്യമന്ത്രിയുടെ പ്രത്യേക നയതന്ത്രപ്രതിനിധി ഡോ. മുത്ലഖ് ബിൻ മജിദ് അൽഖഹ്താനി പറഞ്ഞു.
ഗൾഫ്മേഖലയിൽ സ്ഥിരത നിലനിർത്താനുള്ള പരിശ്രമങ്ങൾ ഖത്തർ തുടരും. ചരിത്രപരമായ ഈ നീക്കങ്ങൾക്ക് പിന്തുണ നൽകുകയും ഭാഗമാവുകയും ചെയ്യുന്ന അന്താരാഷ്ട്ര പങ്കാളികൾക്ക് അദ്ദേഹം നന്ദി അറിയിച്ചു.ഖത്തർ മധ്യസ്ഥതയിൽ ഇതിനകം യു.എസും അഫ്ഗാൻ താലിബാനും തമ്മിൽ നിരവധി സമാധാന ചർച്ചകളാണ് നടത്തിയിരിക്കുന്നത്. ഇക്കാര്യത്തിൽ രാജ്യത്തെ ഐക്യരാഷ്ട്രസഭ അഭിനന്ദിച്ചിരുന്നു. അഫ്ഗാനിസ്താനില്‍ സമാധാനം സ്ഥാപിക്കാന്‍ യു.എസും അഫ്ഗാന്‍ താലിബാനും കഴിഞ്ഞ ഫെബ്രുവരി 29ന് ദോഹയില്‍ കരാറില്‍ ഒപ്പുവെച്ചിരുന്നു.
ഇതിെൻറ തുടർച്ചയായാണ് ഭരണം പങ്കുവെക്കാനുള്ള പവർ ഷെയറിങ് കരാർ അഫ്ഗാനിൽ ഉണ്ടായത്.അധികാരം പങ്കിട്ടെടുക്കുന്നതിന് പ്രസിഡൻറ് ഡോ. മുഹമ്മദ് അഷ്റഫ് ഗനിയും ഡോ. അബ്ദുല്ല അബ്ദുല്ലയും തമ്മിലുള്ള കരാർ രാഷ്ട്രീയ അസ്ഥിരത അവസാനിപ്പിക്കുന്നതിനും സ്ഥിരത കൈവരിക്കുന്നതിനും നിർണായക ചുവടുവെപ്പായിരുന്നു. ദോഹ സമാധാന കരാറിെൻറ ഭാഗമായി അഫ്ഗാനിസ്താനിൽനിന്ന് യു.എസ് സൈനികരുടെ പിൻമാറ്റം നേരത്തേ തുടങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.