ദോഹ: മൂന്നരപ്പതിറ്റാണ്ടിലേറെയായി ഖത്തറിലെ പ്രവാസി മലയാളി വിദ്യാർഥി സമൂഹത്തിന് മത-ധാർമിക വിദ്യാഭ്യാസം നൽകുന്ന സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി (സി.ഐ.സി)യുടെ കീഴിലെ മദ്റസകളിൽ വേനലവധി കഴിഞ്ഞ് ക്ലാസുകൾ സെപ്റ്റംബർ അഞ്ചിന് ആരംഭിക്കും.
ദോഹ (ഐഡിയൽ ഇന്ത്യൻ സ്കൂൾ), വക്റ (ശാന്തിനികേതൻ), മദീന ഖലീഫ (സ്പെക്ട്ര ഇംഗ്ലീഷ് സ്കൂള്‍), അല്‍ ഖോര്‍ മദ്റസകളിലേക്ക് 2024-2025 അധ്യയന വർഷത്തേക്കുള്ള അഡ്മിഷനുകൾ ലഭ്യമാണെന്ന് ഭാരവാഹികൾ അറിയിച്ചു. ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ വ്യാഴം, ശനി ദിവസങ്ങളിലും, കെ.ജി ക്ലാസുകൾ ശനിയാഴ്ചകളിലുമാണ് നടക്കുന്നത്. അൽ മദ്റസ അൽ ഇസ്ലാമിയ്യ പുതിയ ചുവടുവെപ്പായ ഇംഗ്ലീഷ് മദ്റസകളിലും അഡ്മിഷൻ ലഭ്യമാണ്.
പാഠ്യപദ്ധതിയില്‍ ഖുർആൻ, ഹദീസ്, ഫിഖ്ഹ്, അറബി ഭാഷ, ഇസ്ലാമിക ചരിത്രം, ഇന്ത്യൻ-കേരള മുസ്ലിം ചരിത്രം തുടങ്ങിയവക്ക് പുറമെ പ്രാഥമിക തലത്തിൽ മലയാള ഭാഷ പഠനത്തിനും മദ്റസ പാഠ്യക്രമത്തിൽ പ്രാധാന്യം നൽകിവരുന്നു.
ബന്ധപ്പെട്ട വിഷയങ്ങളിൽ ഉയർന്ന അക്കാദമിക യോഗ്യതയുള്ള അധ്യാപകരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. ദോഹയിലെ വിവിധ ഭാഗങ്ങളിലേക്ക് ട്രാൻസ്പോർട്ടേഷൻ സൗകര്യം ലഭ്യമാണ്.
പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കൾ വ്യാഴം (വൈകുന്നേരം നാല് മുതൽ ആറ് വരെ), ശനി (രാവിലെ എട്ട് മുതൽ ഉച്ചക്ക് ഒന്ന് വരെ) ദിവസങ്ങളിൽ മദ്റസ ഓഫിസിലെത്തി പ്രവേശന നടപടിക്രമങ്ങൾ പൂർത്തീകരിക്കാവുന്നതാണ്. വിവിധ മദ്റസകളിലെ അഡ്മിഷൻ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക- ദോഹ : 55099389, 55839378, വക്റ: 55703766 , മദീന ഖലീഫ :66659842, അല്‍ ഖോര്‍ : 33263773, ഇംഗ്ലീഷ് മദ്റസ: 51164625.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.