ദോഹ: ഐക്യരാഷ്ട്രസഭക്ക് കീഴിലെ വിദ്യാഭ്യാസ ശാസ്ത്ര സാംസ്കാരിക വിഭാഗമായി യുനെസ്കോയുടെ ലൈഫ്ലോങ് ലേണിങ് നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് ഖത്തറിൽനിന്നുള്ള മൂന്ന് നഗരങ്ങളും. ദോഹ, അൽ റയ്യാൻ, അൽ ദായീൻ എന്നീ നഗരങ്ങളാണ് ലേണിങ് സിറ്റീസ് ഗ്ലോബൽ നെറ്റ്വർക്ക് പട്ടികയിൽ ഇടംപിടിച്ചത്. ഇതോടെ ഖത്തറിൽനിന്ന് യുനെസ്കോ ലേണിങ് സിറ്റിയിൽ ഇടംനേടുന്ന നഗരങ്ങളുടെ എണ്ണം ആറായി. അൽ വക്റി, അൽ ഷമാൽ, അൽ ഷഹാനിയ എന്നീ മുനിസിപ്പാലിറ്റികൾ നേരത്തെ ഇടംപിടിച്ചിരുന്നു. യുനെസ്കോയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലൈഫ് ലോങ് ലേണിങ്ങാണ് ഗ്ലോബൽ നെറ്റ്വർക് പട്ടിക തയാറാക്കുന്നത്.
ഖത്തർ ദേശീയ വിഷൻ 2030ന്‍റെ ഭാഗമായി സുസ്ഥിര ആശയപ്രചാരണം എന്ന ലക്ഷ്യത്തിന്‍റെ മറ്റൊരു നേട്ടമാണ് യുനെസ്കോയുടെ പട്ടികയിൽ ഇടംനേടുന്നത്. മന്ത്രാലയത്തിനുകീഴിലെ വിവിധ മുനിസിപ്പാലിറ്റികളുടെ പ്രവർത്തനമികവിന്റെയും ഫലമാണിത്.
ജർമനിയിലെ ഹാംബർഗ് ആസ്ഥാനമായ യുനെസ്കോ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലൈഫ്ലോങ് ലേണിങ്ങിന്‍റെ വിവിധ രാജ്യങ്ങളിലെ താഴേക്കിടയിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ സേവനം അംഗങ്ങൾക്കും ലഭ്യമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.