അ​മീ​ർ ക​പ്പ് വോ​ളി​ബാ​ൾ ജേ​താ​ക്ക​ളാ​യ അ​ൽ റ​യ്യാ​ൻ ടീം

അ​മീ​ർ ക​പ്പ്​ വോ​ളി​ബാ​ൾ: അ​ൽ റ​യ്യാ​ന്​ കി​രീ​ടം

ദോ​ഹ: അ​മീ​ർ ക​പ്പ്​ വോ​ളി​ബാ​ൾ കി​രീ​ടം ​ക​രു​ത്ത​രാ​യ അ​ൽ റ​യ്യാ​ൻ സ്വ​ന്ത​മാ​ക്കി. ആ​സ്​​പ​യ​ർ ലേ​ഡീ​സ്​ ജിം ​കോ​ർ​ട്ടി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ അ​ൽ അ​റ​ബി​യെ നേ​രി​ട്ടു​ള്ള മൂ​ന്ന്​ സെ​റ്റി​ന്​ തോ​ൽ​പി​ച്ചാ​ണ്​ അ​ൽ റ​യ്യാ​ൻ ക​പ്പി​ൽ മു​ത്ത​മി​ട്ട​ത്. സ്​​കോ​ർ: 25-19, 25-21, 25-11.

വി​ജ​യി​ക​ളാ​യ അ​ൽ​റ​യ്യാ​ന്​ ഖ​ത്ത​ർ ഒ​ളി​മ്പി​ക്​ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ശൈ​ഖ്​ ജു​ആ​ൻ ബി​ൻ​ഹ​മ​ദ്​ ആ​ൽ​ഥാ​നി, വോ​ളി​ബാ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ്​ അ​ലി ഗാ​നിം അ​ൽ കു​വാ​രി എ​ന്നി​വ​ർ ട്രോ​ഫി സ​മ്മാ​നി​ച്ചു. അ​ഞ്ചു​ല​ക്ഷം റി​യാ​ലാ​ണ്​ സ​മ്മാ​ന​ത്തു​ക. റ​ണ്ണേ​ഴ്​​സ്​ അ​പ്പാ​യ അ​ൽ അ​റ​ബി​ക്ക്​ 2.5 ല​ക്ഷം റി​യാ​ൽ സ​മ്മാ​ന​ത്തു​ക​യും ല​ഭി​ച്ചു. ഖ​ത്ത​ർ വോ​ളി അ​സോ​സി​യേ​ഷ​ൻ ലീ​ഗി​ലും ഖ​ത്ത​ർ ക​പ്പ്, സൂ​പ്പ​ർ ക​പ്പ്​ കി​രീ​ട​ങ്ങ​ളും ജ​യി​ച്ച അ​ൽ റ​യ്യാ​ന്​ സീ​സ​ണി​ലെ നാ​ലാം കി​രീ​ട​മാ​ണി​ത്.

Tags:    
News Summary - Amir Cup Volleyball: Al Rayyan crown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.