ദോഹ: വ്യോമ, കര, കടൽ മാർഗങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രക്കാർ കൈവശം കരുതാവുന്ന വസ്തുക്കളുടെ പരിധി സംബന്ധിച്ച് ഓർമപ്പെടുത്തി ഖത്തർ കസ്റ്റംസിന്റെ നോട്ടീസ്. വ്യക്തിഗത വസ്തുക്കളും സമ്മാനങ്ങളും ഉൾപ്പെടെ ബാഗേജിലെ വസ്തുക്കളുടെ മൂല്യം 3000 ഖത്തർ റിയാലായിരിക്കണം.
മറ്റു കറൻസികളിലും ഇതിനു തുല്യമായ മൂല്യമാണെന്ന് ഉറപ്പിക്കണം. ഈ ഇനങ്ങൾ വ്യക്തിഗത ഉപയോഗത്തിനായിരിക്കണമെന്നും വാണിജ്യ അളവിലായിരിക്കാൻ പാടില്ലെന്നും അധികൃതർ വ്യക്തമാക്കി. വാണിജ്യ ആവശ്യങ്ങൾക്കായി ഉദ്ദേശിച്ചിട്ടുള്ള ലഗേജുകൾക്കായി, കസ്റ്റംസിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ നടപടിക്രമങ്ങളും നിയമങ്ങളും പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.