ദോഹ: ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം ‘ഓർക്കാനൊരോണം’ ഓണാഘോഷം സംഘടിപ്പിച്ചു. ശഹാനിയയിലെ ശൈഖ് ഫൈസൽ മ്യൂസിയം ഹാളിൽ നടന്ന വിപുലമായ പരിപാടി ഖിയാഫ് അംഗങ്ങളുടെ കുടുംബസംഗമ വേദി കൂടിയായി. പൂക്കളം ഒരുക്കി രാവിലെ പത്ത് മണിക്ക് തുടക്കം കുറിച്ച പരിപാടി ഫോറം പ്രസിഡന്റ് ഡോ. സാബു കെ.സി ഉദ്ഘാടനം ചെയ്തു.
അബ്ദുസലാം മാട്ടുമ്മൻ, ശോഭാ നായർ, ശ്രീകല ജെനിൻ, തൻസീം കുറ്റ്യാടി എന്നിവരുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ അരങ്ങേറി. ജനറൽ സെക്രട്ടറി ഹുസ്സൈൻ കടന്നമണ്ണ സ്വാഗതം പറഞ്ഞു.ഹുസൈൻ വാണിമേൽ, അൻസാർ അരിമ്പ്ര, അഷറഫ് മടിയാരി, ഷംനാ ആസ്മി, ഷംലാ ജഅഫർ, നെജിത നെജി, സുരേഷ് കുവാട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.
അംഗങ്ങൾക്കായി നടത്തിയ 'എഴുത്തോണം' രചനാ മത്സരത്തിൽ സനൂദ് കരുവള്ളി പാത്തിക്കൽ, നെജിതാ പുന്നയൂർക്കുളം എന്നിവർ വിജയികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.