ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക്​ ബാ​ഗു​ക​ൾ​ക്ക്​ നി​രോ​ധ​നം

ദോ​ഹ: ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ച്ച്​ വ​ലി​ച്ചെ​റി​യു​ന്ന പ്ലാ​സ്റ്റി​ക്​ ബാ​ഗു​ക​ൾ​ക്ക്​ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള മു​നി​സി​പ്പാ​ലി​റ്റി മ​​ന്ത്രാ​ല​യം നി​ർ​ദേ​ശ​ത്തി​ന്​ മ​ന്ത്രി​സ​ഭ​യു​ടെ അ​നു​മ​തി.

ബു​ധ​നാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ ഖ​ലീ​ഫ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ ആ​ൽ​ഥാ​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​മാ​ണ്​ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ ക​ര​ട്​ നി​ർ​ദേ​ശ​ത്തി​ന്​ അം​ഗീ​കാ​രം ന​ൽ​കി​യ​ത്.

ഷോ​പ്പി​ങ്​ സെ​ന്‍റ​റു​ക​ൾ, ക​മ്പ​നി​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​റ്റ​ത്ത​വ​ണ മാ​ത്രം ഉ​പ​യോ​ഗി​ക്കാ​വു​ന്ന പ്ലാ​സ്റ്റി​ക്​ ബാ​ഗു​ക​ൾ​ക്ക്​ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി.

ഇ​വ​യു​ടെ വി​ത​ര​ണം, കൈ​കാ​ര്യം, പ്ര​ദ​ർ​ശ​നം എ​ന്ന​തു​ൾ​പ്പെ​ടെ എ​ല്ലാ​ത​രം ആ​വ​ശ്യ​ങ്ങ​ളും നി​രോ​ധി​ക്കും. പു​ന​രു​പ​യോ​ഗ സാ​ധ്യ​ത​യു​ള്ള പ്ലാ​സ്റ്റി​ക്​ ബാ​ഗു​ക​ൾ ഉ​പ​യോ​ഗി​ക്കാം.

മ​ണ്ണി​ൽ ല​യി​ച്ചു​ചേ​രു​ന്ന പ്ലാ​സ്റ്റി​ക്​ ബാ​ഗു​ക​ൾ, പേ​പ്പ​ർ​കൊ​ണ്ട്​ നി​ർ​മി​ച്ച​വ, തു​ണി​സ​ഞ്ചി​ക​ൾ എ​ന്നി​വ​യും ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്ന്​ നി​ർ​ദേ​ശി​ച്ചു.

രാ​ജ്യ​ത്തെ പ്ലാ​സ്റ്റി​ക്​ ഉ​പ​യോ​ഗം കു​റ​ക്കു​ക, പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, മാ​ലി​ന്യ പു​ന​രു​പ​യോ​ഗം എ​ന്നീ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം ക​ര​ട്​ നി​യ​മം ത​യാ​റാ​ക്കി​യ​ത്.

അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി​യു​ടെ യൂ​റോ​പ്യ​ൻ പ​ര്യ​ട​ന​ത്തെ​യും ദ​വോ​സി​ൽ ന​ട​ന്ന ലോ​ക സാ​മ്പ​ത്തി​ക ഫോ​റ​ത്തി​ന്‍റെ പ്ര​ഭാ​ഷ​ണ​ത്തെ​യും മ​ന്ത്രി​സ​ഭ അ​ഭി​ന​ന്ദി​ച്ചു. ലോ​ക​സ​മാ​ധാ​ന​ത്തി​നും പ​ര​സ്പ​ര വി​​ശ്വാ​സ്യ​ത​ക്കും നീ​തി​ക്കും വി​വേ​ച​ന​ത്തി​ന്​ ഇ​ര​ക​ളാ​വു​ന്ന​വ​ർ​ക്കും​വേ​ണ്ടി ന​ട​ത്തി​യ പ്ര​ഭാ​ഷ​ണം ച​രി​ത്ര​പ​ര​മാ​യെ​ന്ന്​ ​യോ​ഗം വി​ല​യി​രു​ത്തി. സ്​​പെ​യി​ൻ, ജ​ർ​മ​നി, ബ്രി​ട്ട​ൻ, സ്ലൊ​വീ​നി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ സ​ന്ദ​ർ​ശ​ന​വും ന​യ​ത​ന്ത്ര-​​ഉ​ഭ​യ​ക​ക്ഷി ത​ല​ത്തി​ൽ ഫ​ല​പ്ര​ദ​മാ​യെ​ന്ന്​ വി​ല​യി​രു​ത്തി. 

Tags:    
News Summary - ban of single-use plastic bags

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.