????? ???????????? ?????? ?????????? ???????????? ???????????

ഖത്തർ: ബാർബർ ഷോപ്പുകൾ തുറന്നു; പ്രതിരോധം പാലിച്ച്​

സലത ജദീദ്: കോവിഡ്–19 നിയന്ത്രണങ്ങൾ നീക്കുന്നതി​െൻറ ഭാഗമായുള്ള മൂന്നാം ഘട്ട ഇളവുകൾ പ്രാബല്യത്തിലായതോടെ രാജ്യത്തെ ബാർബർ ഷോപ്പുകൾ പ്രവർത്തനം പുനരാരംഭിച്ചുതുടങ്ങി. ബ്യൂട്ടി സ​െൻറർ, ഹെൽത്ത് ക്ലബ്, ജിംനേഷ്യം തുടങ്ങിയവയും തുറന്നിട്ടുണ്ട്​​. ഇവിടങ്ങളിലെ ജീവനക്കാർക്കുള്ള കോവിഡ് പരിശോധന കാമ്പയിൻ കഴിഞ്ഞ ദിവസം ആരംഭിച്ചു.പരിശോധന ഇന്നും തുടരും. അൽ അറബി സ്​പോർട്സ്​ ക്ലബിലെ നാലാം നമ്പർ കവാടത്തിലാണ് പരിശോധനക്കായി ജീവനക്കാരുടെ സ്രവം ശേഖരിക്കുന്നത്. ബാർബർഷോപ്​​ ജീവനക്കാരെല്ലാം കോവിഡ്​ പരിശോധന നടത്തണമെന്ന്​ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്​. ഇതനുസരിച്ചാണ്​ കാമ്പയിൻ. പരിശോധനയിൽ പങ്കെടുത്തവർക്കുള്ള കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റുകൾ ഹമദ് ബിൻ ഖലീഫ മെഡിക്കൽ സിറ്റിയിലെ ബിൽഡിങ്​ നമ്പർ 323ൽ വിതരണം ചെയ്യാൻ ആരംഭിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.

ആഗസ്​റ്റ് ഒന്നുവരെ സർട്ടിഫിക്കറ്റ് വിതരണം തുടരും. കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതി ​െൻറ മൂന്നാംഘട്ടമായ ജൂലൈ 28 മുതലാണ് രാജ്യത്തെ ബാർബർ ഷോപ്പുകൾ, ബ്യൂട്ടി സ​െൻററുകൾ, ഹെൽത്ത് ക്ലബുകൾ, ജിംനേഷ്യം എന്നിവ നിയന്ത്രണങ്ങളോടെ തുറക്കാൻ ഭരണകൂടം അനുമതി നൽകിയിരിക്കുന്നത്. സ്​ഥാപനങ്ങളിലെ ജീവനക്കാർക്ക് തൊഴിലിൽ തുടരണമെങ്കിൽ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. ബാർബർഷോപ്പുകൾ പ്രവർത്തനം പുനരാരംഭിക്കുന്നതിന് മുൻകൂട്ടി അനുമതി വാങ്ങണം. https://bit.ly/2WXhSQx എന്ന ലിങ്കിൽ നിന്നും ഇത്​ ഡൗൺലോഡ് ചെയ്യണം. ആവശ്യമായ കോളങ്ങൾ പൂരിപ്പിച്ച് മെഡിക്കൽ പരിശോധന സർട്ടിഫിക്കറ്റ് സഹിതം വാണിജ്യ മന്ത്രാലയം സേവന കേന്ദ്രത്തിൽ സമർപ്പിക്കണം. മന്ത്രാലയത്തി​െൻറ വിശദ പരിശോധനക്ക് ശേഷമായിരിക്കും പ്രവർത്തനത്തിനുള്ള അനുമതി ലഭിക്കുക.അതേസമയം, നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ബാർബർ ഷോപ്പുകൾ പ്രവർത്തിച്ചുതുടങ്ങിയിട്ടുണ്ട്​. ജീവനക്കാർ മെഡിക്കൽ മാസ്​ക്കും ഫേസ്​ ഷീൽഡും ധരിച്ചാണ്​ ജോലി ചെയ്യുന്നത്​.

Tags:    
News Summary - barbour shop-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.