ദോഹ: കേരളത്തിലെ തദ്ദേശതെരഞ്ഞെടുപ്പിൽ ഖത്തർ പ്രവാസിക്ക് അട്ടിമറി വിജയം. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി വാവാട് സ്വദേശിയായ പി.വി. ബഷീർ ആണ് കൊടുവള്ളി മുനിസിപ്പാലിറ്റി അംഗമായി തെരഞ്ഞെടുക്കെപ്പട്ടത്. രണ്ടാം വാർഡായ വാവാട് നിന്നാണ് അദ്ദേഹം യു.ഡി.എഫ് പ്രതിനിധിയായി തെരെഞ്ഞടുക്കെപ്പടത്. എൽ.ഡി.എഫിൻെറ സിറ്റിങ് സീറ്റാണ് പിടിച്ചെടുത്തത്. ഖത്തറിലും നാട്ടിലുമായി സാമൂഹ്യസേവനരംഗത്ത് സജീവമാണ് ഇദ്ദേഹം. കെ.എം.സി.സി കൊടുവള്ളി മണ്ഡലം കമ്മിറ്റി പ്രസിഡൻറാണ്. ഖത്തറിലെ കൊടുവള്ളി സ്വദേശികളുടെ കൂട്ടായ്മയായ കെ.എൻ.ആർ.ഐയുടെ അഡ്വൈസറി അംഗമാണ്. കൊടുവള്ളി ഫിനിക്സ് പെയിൻ ആൻറ് പാലിയേറ്റീവ് ഖത്തർ ചാപ്റ്റർ രക്ഷാധികാരിയുമാണ്.
ഖത്തറിൽ 35 വർഷമായി പ്രവാസിയാണ്. സ്വദേശി വീട്ടിലെ ൈഡ്രവർ ആയാണ് പ്രവാസം തുടങ്ങിയത്. പിന്നീട് കഠിനപ്രയത്നത്താൽ ഉയരങ്ങൾ കീഴടക്കുകയായിരുന്നു. നിലവിൽ ദോഹയിൽ വിവിധ ബിസിനസ് സംരംഭങ്ങൾ നടത്തുകയാണ്.
ഭാര്യ: കെ.കെ. ജമീല. മക്കൾ: സൈഫുന്നിസ, ഷഫീഖ്, ഷഹല, സുഹൈൽ. മരുമക്കൾ: സിറാസ്, റമീസ്, റൈഹാനാ ബിർറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.