ദോഹ: വൻകരകളിലെ ചാമ്പ്യൻക്ലബുകൾ പടവെട്ടിയ ക്ലബ് ലോകകപ്പിൽ കിരീടം ബയേണിന്. യൂറോപ്യൻ ചാമ്പ്യൻമാരെന്ന തലക്കനവുമായി എത്തിയ ബേയൺ ഒരു ഗോളിനാണ് വടക്കേ അമേരിക്കൻ ക്ലബായ ടൈഗേഴ്സിനെ കലാശപ്പോരിൽ തോൽപിച്ചത്. 61ാം മിനിറ്റിൽ പവാർഡ് ആണ് ബയേണിെൻറ വിജയഗോൾ നേടിയത്. ടൈഗേഴ്സ് മികച്ച കളിയാണ് പുറത്തെടുത്തത്. എന്നാൽ അവസരങ്ങൾ ഗോളാക്കാൻ കഴിഞ്ഞില്ല.
എന്നാൽ കിട്ടിയ അവസരങ്ങൾ മനോഹരങ്ങളായ ഷോട്ടാക്കി മാറ്റാൻ ബയേണിന് കഴിഞ്ഞു. 2022 ലോകകപ്പിലെ സ്റ്റേഡിയമായ എജ്യുക്കേഷനൽ സിറ്റിയിൽ വ്യാഴാഴ്ച രാത്രി ഒമ്പതിനായിരുന്നു ഫൈനൽ മത്സര കിക്കോഫ്. ആദ്യ പകുതിയിൽ തന്നെ േഗാളെന്ന് ഉറപ്പിച്ച നിരവധി ഷോട്ടുകളാണ് ബയേൺ പായിച്ചത്. ആദ്യ മിനിറ്റുകളിൽ തന്നെ ബയേൺ വല ചലിപ്പിച്ചെങ്കിലും ഒാഫ്സൈഡ് ആയിരുന്നു. വാറിനെ ആശ്രയിച്ചാണ് റഫറി ഒാഫ്സൈഡ് വിധിച്ചത്. രണ്ടാം പകുതിയുടെ 61ാം മിനിറ്റിലാണ് മികച്ച മുന്നേറ്റത്തിനൊടുവിൽ ബയേണിെൻറ വിജയ ഗോൾ പിറന്നത്. അതും ഒാഫ്സൈഡ് ആണെന്ന് സംശയമുയർന്നു. എന്നാൽ വാറിെൻറ സഹായത്താലാണ് റഫറി ഗോൾ വിസിൽ മുഴക്കിയത്. അവസാനനിമിഷം ടൈഗേഴ്സിനെതിരെ മികച്ച ഷോട്ടുകൾ ബയേൺ ഉതിർത്തെങ്കിലും േഗാളായി മാറിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.