ഡോ. ​ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി, ഡോ. ​ആ​യി​ഷ ആ​ബി​ദ്, അ​ബ്​​ദു​ൽ

മു​ഹ​സി​ൻ അ​ൽ

റു​വൈ​ലി

'റോ​ഡി​ലും സ്കൂ​ളി​ലും വീ​ട്ടി​ലും സു​ര​ക്ഷി​ത​മാ​വ​​ട്ടെ’

ദോ​ഹ: നീ​ണ്ട ഇ​ട​വേ​ള​യും ക​ഴി​ഞ്ഞ്​ രാ​ജ്യ​ത്തെ സ്കൂ​ളു​ക​ളും കി​ന്റ​ർ ഗാ​ർ​ട്ട​നു​ക​ളും ഉ​ൾ​പ്പെ​ടെ ആ​യി​ര​ത്തോ​ളം ക​ലാ​ല​യ​ങ്ങ​ൾ വീ​ണ്ടും ഉ​ണ​രു​േ​മ്പാ​ൾ ആ​വ​ശ്യ​മാ​യ എ​ല്ലാ സു​ര​ക്ഷ, ആ​രോ​ഗ്യ ക്ര​മീ​ക​ര​ണ​ങ്ങ​ളു​മാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വും ആ​രോ​ഗ്യ വി​ഭാ​ഗ​വും.

റോ​ഡ്​ സു​ര​ക്ഷ, കാ​ൽ​ന​ട ക്കാ​രു​ടെ സു​ര​ക്ഷ, ശു​ചി​ത്വം തു​ട​ങ്ങി എ​ല്ലാ​കാ​ര്യ​ങ്ങ​ളി​ലും പൊ​തു​ജ​ന​ങ്ങ​ൾ സൂ​ക്ഷ്മ​ത പാ​ലി​ക്ക​ണ​മെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം, ഹ​മ​ദ്​ മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ, ഹ​മ​ദ്​ ട്രോ​മ സെ​ന്റ​ർ, ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ്​ ഓ​ഫ്​ ട്രാ​ഫി​ക്​ എ​ന്നി​വ​ർ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ലൂ​ടെ ഓ​ർ​മി​പ്പി​ച്ചു.

റോ​ഡു​ക​ളി​ലെ സു​ര​ക്ഷ എ​പ്പോ​ഴും പ്ര​ധാ​ന​മാ​ണെ​ന്നും, പ്ര​ത്യേ​കി​ച്ച്​ സ്കൂ​ൾ സ​മ​യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​മ​​ന്ത്രാ​ല​യ​ത്തി​ലെ സാം​ക്ര​മി​ക​രോ​ഗ പ്ര​തി​രോ​ധ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി നി​ർ​ദേ​ശി​ച്ചു. ‘കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ സു​ര​ക്ഷ​യി​ൽ റോ​ഡി​ലെ സു​ര​ക്ഷ​യും ഏ​റെ ​പ്ര​ധാ​ന​മാ​ണ്.

റോ​ഡ് സു​ര​ക്ഷ ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ചു​കൊ​ണ്ട് അ​ധ്യ​യ​ന വ​ർ​ഷം സു​ര​ക്ഷി​ത​മാ​യി ആ​രം​ഭി​ക്കു​ന്ന​തി​ന് ന​മു​ക്കെ​ല്ലാ​വ​ർ​ക്കും ഒ​ന്നി​ക്കാം’ -സ​ന്ദേ​ശ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്കൂ​ൾ അ​ധ്യ​യ​നം ആ​രം​ഭി​ക്കു​േ​മ്പാ​ൾ റോ​ഡി​ലെ തി​ര​ക്ക്​ ക​ണ​ക്കി​ലെ​ടു​ത്ത്​ ആ​വ​ശ്യ​മാ​യ എ​ല്ലാ ത​യാ​റെ​ടു​പ്പും ന​ട​ത്തി​യ​താ​യി ജ​ന​റ​ൽ ഡ​യ​റ​ക്​​ട​റേ​റ്റ്​ ഓ​ഫ്​ ട്രാ​ഫി​ക്​ മീ​ഡി​യ ഓ​ഫി​സ​ർ ല​ഫ്. അ​ബ്​​ദു​ൽ മു​ഹ​സി​ൻ അ​ൽ റു​വൈ​ലി പ​റ​ഞ്ഞു.

രാ​ജ്യ​ത്തി​ന്റെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും റോ​ഡു​ക​ൾ, സ്കൂ​ൾ പ​രി​സ​ര​ങ്ങ​ൾ, താ​മ​സ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി വേ​ണ്ട സു​ര​ക്ഷ ത​യാ​റെ​ടു​പ്പ്​ ന​ട​ത്തി​യ​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ട്രാ​ഫി​ക്​ പൊ​ലീ​സ്​ പ​േ​​​ട്രാ​ളി​ങ്, പ​രി​ശോ​ധ​ന, നി​രീ​ക്ഷ​ണം എ​ന്നി​വ ശ​ക്ത​മാ​ക്കി​യ​താ​യും ഡ്രൈ​വ്​ ചെ​യ്യു​ന്ന​വ​രും റോ​ഡ്​ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രും കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു. റോ​ഡു​ക​ളി​ലെ സു​ര​ക്ഷ​യു​ടെ പ്രാ​ധാ​ന്യം ഹ​മ​ദ്​ ഇ​ഞ്ചു​റി പ്രി​വ​ൻ​ഷ​ൻ പ്രോ​ഗ്രാം അ​സി. ഡ​യ​റ​ക്ട​ർ ഡോ. ​ആ​യി​ഷ ആ​ബി​ദും ​ഓ​ർ​മി​പ്പി​ച്ചു.

‘റോ​ഡ്​ സു​ര​ക്ഷ​യി​ൽ കു​ടും​ബ​ങ്ങ​ൾ കൂ​ടു​ത​ൽ ശ്ര​ദ്ധ ന​ൽ​കേ​ണ്ട സ​മ​യ​മാ​ണി​ത്. വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കി, സു​ര​ക്ഷി​ത​ത്വം പാ​ലി​ക്കു​ന്ന​തി​ന്​ ര​ക്ഷി​താ​ക്ക​ൾ, സ്കൂ​ൾ അ​ധി​കൃ​ത​ർ, ഡ്രൈ​വ​ർ​മാ​ർ എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

സീ​റ്റു​ക​ളി​ൽ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക, മാ​താ​പി​താ​ക്ക​ളും ബ​സ് ഡ്രൈ​വ​ർ​മാ​രും വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ൾ സീ​റ്റ്​ ബെ​ൽ​റ്റ്​ അ​ണി​യു​ക, വേ​ഗ​പ​രി​ധി​ക്കു​ള്ളി​ൽ വാ​ഹ​ന​മോ​ടി​ക്കു​ക, വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ൾ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക, ട്രാ​ഫി​ക്​ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ക തു​ട​ങ്ങി​യ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ച്ച്​ മാ​തൃ​ക​യാ​ക​ണം’ -ഡോ. ​ആ​യി​ഷ ആ​ബി​ദ്​ വി​ശ​ദീ​ക​രി​ച്ചു.

Tags:    
News Summary - be safe on the road- school and at home too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.