ദോഹ: ഇന്ത്യയുടെ 73ാം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെയും ആസാദി കാ അമൃത് മഹോത്സവത്തിന്റെയും ഭാഗമായി ഇന്ത്യൻ കൾചറൽ സെന്റർ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ഹമദ് മെഡിക്കൽ കോർപറേഷന്റെ ബ്ലഡ് ഡൊണേഷൻ സെന്റററുമായി സഹകരിച്ച് നടത്തിയ പരിപാടിയിൽ അംബാസഡർ ഡോ. ദീപക് മിത്തൽ മുഖ്യാതിഥിയായി പങ്കെടുത്തു. ഐ.സി.സി അശോകഹാളിൽ തത്സമയ രജിസ്ട്രേഷൻ വഴി നടന്ന ക്യാമ്പിൽ നൂറിലേറെ പേർ രക്തദാനം നിർവഹിച്ചു. 21ന് രാവിലെ എട്ട് മുതൽ രണ്ടുവരെ നടന്ന രക്തദാന ചടങ്ങിൽ പങ്കെടുത്തവർക്ക് അംബാസഡർ സർട്ടിഫിക്കറ്റുകൾ കൈമാറി.
ഫസ്റ്റ് സെക്രട്ടറി സേവ്യർ ധൻരാജ്, ഐ.എസ്.സി പ്രസിഡന്റ് ഡോ. മോഹൻ തോമസ്, ഐ.സി.ബി.എഫ് പ്രസിഡന്റ് സിയാദ് ഉസ്മാൻ, ഐ.ബി.പി.എസി പ്രസിഡന്റ് ജാഫർ സാദിക്, ദോഹ ബാങ്ക് സി.ഇ.ഒ ഡോ. ആർ. സീതാരാമൻ ഉൾപ്പെടെ വിവിധ കമ്യൂണിറ്റി നേതാക്കൾ പങ്കെടുത്തു.
ഐ.സി.സി അംഗങ്ങൾക്കും എച്ച്.എം.സി സ്റ്റാഫ്, മാനേജ്മെൻറ്, രക്തദാനം നിർവഹിച്ച വ്യക്തികൾ എന്നിവർക്ക് അംബാസഡർ നന്ദി അറിയിച്ചു.
ഐ.സി.സി പ്രസിഡന്റ് പി.എൻ. ബാബുരാജൻ, വൈസ്പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗേലു, ജനറൽ സെക്രട്ടറി കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.