ദോഹ: ഖത്തറിലെ മലയാളി സംരംഭകരുടെ കൂട്ടായ്മയായ കേരള ബിസിനസ് ഫോറം സ്ഥാപക ദിനം ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ അശോക ഹാളില്‍ ആഘോഷിച്ചു. സംഘടനയുടെ ആറാമത് വാര്‍ഷികാഘോഷമാണ് സംഘാടക മികവിലും പങ്കാളിത്തത്തിലും ശ്രദ്ധേയമായത്. ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി മിഷന് സന്ദീപ് കുമാര്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. പ്രമുഖ ഖത്തരി സംരംഭകരും ഖത്തര്‍ ചേംബര്‍ പ്രതിനിധികളുമായ മുഹമ്മദ് താലിബ് അല്‍ കൂരി, യൂസുഫ് അല്‍ ജാബര്‍, ഐ.ബി.പി.സി വൈസ് പ്രസിഡന്റ് കെ.പി. അഷ്റഫ് എന്നിവര്‍ വിശിഷ്ടാതിഥികളായി സംബന്ധിച്ചു.
കേരള ബിസിനസ് ഫോറം ഭാരവാഹികളും അതിഥികളും ചേര്‍ന്ന് കേക്കുമുറിച്ചാണ് പരിപാടികള്‍ ഉദ്ഘാടനം ചെയ്തത്. സംഘടന സ്ഥാപകരെ ചടങ്ങില്‍ ആദരിച്ചു. കേരള ബിസിനസ് ഫോറം മെംബേഴ്സ് ഡയറക്ടറി മുതിര്‍ന്ന മലയാളി സംരംഭകന് എ.കെ. ഉസ്മാന് നല്‍കിയും ന്യൂസ് ലെറ്റര്‍ എം.പി ഗ്രൂപ് ചെയര്മാന് ഡോ.എം.പി. ഷാഫി ഹാജിക്ക് നല്‍കിയും ചടങ്ങില്‍ പ്രകാശനം ചെയ്തു. വെബ് ആപ്ലിക്കേഷന്‍, അംഗങ്ങള്‍ക്കുള്ള പ്രിവിലേജ് കാര്‍ഡ് എന്നിവയും ചടങ്ങില്‍ പുറത്തിറക്കി. സ്ഥാപക പ്രസിഡന്റ് അബ്ദുല്ല തെരുവത്ത് സംസാരിച്ചു. ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മൊയ്ദീനായിരുന്നു മാസ്റ്റര്‍ ഓഫ് ദ സെറിമണി. മുന്‍ പ്രസിഡന്റുമാരായ കെ.ആര്. ജയരാജ്, ഷാനവാസ് ബാവ, ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠന് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
കെ.ബി.എഫ് ഉപദേശകസമിതി ചെയര്മാന് രാമകൃഷ്ണന്, അംഗങ്ങളായ വി.എസ്. നാരായണന്, സാബിത് സഹീര്‍, ഷിഹാബ് ഷരീഫ്, ട്രഷറര്‍ നൂറുല്‍ ഹഖ്, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഫര്‍സാദ് അക്കര, ഹമീദ് കെ.എം.എസ്, ഷബീര്‍ മുഹമ്മദ്, ജയപ്രസാദ്, മുഹമ്മദ് അസ്ലം, ഹംസ സഫര്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്കി. കെ.ബി.എഫ് പ്രസിഡന്റ് അജി കുര്യാക്കോസ് അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് കിമി അലക്സാണ്ടര്‍ സ്വാഗതവും ജോ.സെക്രട്ടറി സോണി അബ്രഹാം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.