നവീകരിക്കുന്ന ദോഹ കോർണിഷിന്‍റെ മാതൃക

കോർണിഷിൽ കഫേ; ടെൻഡർ ക്ഷണിച്ചു

ദോഹ: ഖത്തറിന്‍റെ തിലകക്കുറിയായി മുഖംമിനുക്കി തയാറെടുക്കുന്ന കോർണിഷിലെ പ്ലാസകൾക്കുള്ളിൽ കഫേ തുടങ്ങുന്നതിന് സംരംഭകരിൽനിന്ന് ടെൻഡർ ക്ഷണിച്ച് അധികൃതർ. റോഡുകളും പൊതുസ്ഥലങ്ങളും സൗന്ദര്യവത്കരിക്കുന്നതിനായി അശ്ഗാലിനു കീഴിലുള്ള സൂപ്പർവൈസറി കമ്മിറ്റിയാണ് ടെൻഡർ ക്ഷണിച്ചത്. അല്‍ ദഫ്ന, അല്‍ കോര്‍ണിഷ്, അല്‍ ബിദ്ദ പ്ലാസകളിലായി ആറ് കഫേകള്‍ക്കുള്ള ടെൻഡറാണ് ക്ഷണിച്ചത്. കോര്‍ണിഷില്‍ കടലിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന മൂന്നു പ്ലാസകളെയും കാല്‍നടയാത്രക്കാരുടെ അണ്ടര്‍പാസുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇതില്‍ രണ്ടെണ്ണത്തില്‍ കടലിലേക്ക് നോക്കിയിരിക്കാവുന്ന തരത്തില്‍ പുറത്തും ഇരിപ്പിടങ്ങള്‍ അനുവദിക്കുമെന്ന് സൂപ്പര്‍വൈസറി കമ്മിറ്റി ചെയര്‍മാന്‍ എൻജി. മുഹമ്മദ് അല്‍ ഖാലിദി അറിയിച്ചു.

രണ്ടു നിലകളിലുള്ള ഓരോ യൂനിറ്റിലും താഴത്തെ നിലയില്‍ കഫേയും മുകളില്‍ കടലിന് അഭിമുഖമായി ഇരിക്കാവുന്ന തരത്തില്‍ ഇരിപ്പിടങ്ങള്‍ ക്രമീകരിക്കാനുള്ള സൗകര്യവുമുണ്ടാവും. ഒരു വശം പ്ലാസയുടെ ഉള്‍ഭാഗവുമായും മറ്റൊരു വശം അണ്ടര്‍പാസുമായും ബന്ധിപ്പിച്ചതിനാല്‍ സന്ദര്‍ശകര്‍ക്ക് ഇരു വശങ്ങളിലൂടെയും കഫേകളിലേക്ക് പ്രവേശനം സാധ്യമാകും. അല്‍ദഫ്ന പ്ലാസയില്‍ രണ്ടു കഫേകളാണ് ഉണ്ടാവുക. ഓരോന്നിനും ആകെ 68 ചതുരശ്ര മീറ്റര്‍ വിസ്തൃതിയാണ് ഉണ്ടായിരിക്കുക. ഇതില്‍ 20 ചതുരശ്ര മീറ്റര്‍ അകത്തും 48 ചതുരശ്ര മീറ്റര്‍ ബാഹ്യ ഇടവുമായിരിക്കും. ലോകകപ്പിലേക്ക് നാളുകൾ മാത്രം ബാക്കിനിൽക്കെ സന്ദർശകരുടെ പ്രധാന കേന്ദ്രമായി മാറാൻ ഒരുങ്ങുകയാണ് കോർണിഷ്.

Tags:    
News Summary - Cafe in Corniche; Tender invited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.