സൈബർ കുറ്റകൃത്യങ്ങൾ പല രൂപത്തിലാണ് തട്ടിപ്പുകാർ നടത്തുന്നത്. മിക്കവാറും വിദേശങ്ങളിൽനിന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്യുന്നു എന്നതിനാൽ ഇവരെ പിടികൂടുക എളുപ്പമല്ല. ബാങ്കുകളിൽ നൽകുന്ന വ്യക്തിവിവരങ്ങൾ മാറ്റണമെന്നു പറയുന്ന തരത്തിൽ പല ആളുകൾക്കും തട്ടിപ്പ് സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ വരുന്നുണ്ട്. ഇതിനായി വ്യക്തിവിവരങ്ങൾ വാങ്ങുകയാണ് തട്ടിപ്പുകാർ ചെയ്യുന്നത്. ബാങ്ക് വിവരങ്ങൾ അടക്കം ചോദിച്ച് മനസ്സിലാക്കി അക്കൗണ്ടിൽനിന്ന് പണം തട്ടുന്ന സംഘങ്ങളും സജീവമാണ്. ഇത്തരം സന്ദേശങ്ങളോട് ഒരു കാരണവശാലും പ്രതികരിക്കരുത്. ഒരു കാരണവശാലും അക്കൗണ്ട് വിവരങ്ങളോ തങ്ങളുടെ വ്യക്തിവിവരങ്ങളോ ആരുമായും പങ്കുവെക്കരുത്. ബാങ്ക് കാർഡുകളുെട കാലാവധി കഴിൈഞ്ഞന്ന് പറഞ്ഞു വരുന്ന കോളുകളും തട്ടിപ്പാണ്. ബാങ്കുകളിൽനിന്ന് ഒരിക്കലും ഇത്തരത്തിലുള്ള വിളികൾ വരില്ല. ൈസബർ ക്രൈം ഡിപ്പാർട്ട്മെൻറിന് ലഭിക്കുന്ന പരാതികളിൽ 40 ശതമാനവും ഇത്തരത്തിൽ ഇലക്ട്രോണിക് തട്ടിപ്പുകളുമായി ബന്ധെപ്പട്ടതായിരുന്നു. ആകെ പരാതികളുടെ നാൽപത് ശതമനം വരുമിത്. വാട്സ്ആപ്, എസ്.എം.എസുകൾ വഴി നടത്തിയ തട്ടിപ്പുകളാണ് അധികവും.
ബാങ്ക് ഉപയോക്താക്കളുടെ പേര്, പാസ്വേഡ്, ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍, അക്കൗണ്ട് വിവരങ്ങള്‍, മറ്റു വ്യക്തിപരമായ വിവരങ്ങള്‍ തുടങ്ങിയവ ലഭ്യമാകാന്‍ വേണ്ടി ബാങ്കുകളുടേയും സാമ്പത്തിക സ്ഥാപനങ്ങളുടേയും ലിങ്കുകള്‍, ട്രേഡ് മാര്‍ക്കുകള്‍ ചിത്രങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ചാണ് തട്ടിപ്പുകാർ സന്ദേശം അയക്കാറുള്ളത്.
ഓരോരുത്തരും തങ്ങളുടെ ഇ-മെയില്‍ വിലാസം, മറ്റു ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ എന്നിവയുടെ പാസ്വേകള് കൃത്യമായ ഇടവേളകളില്‍ മാറ്റണമെന്ന് ആഭ്യന്തര മന്ത്രാലയം ഉപദേശിച്ചു. മാത്രമല്ല പാസ്വേഡുകളില് അക്ഷരങ്ങള്‍, അക്കങ്ങള്‍, പ്രത്യേക ചിഹ്നങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. വ്യാജസേന്ദശങ്ങൾ നൽകിയോ ഫോൺ വഴിയോ തട്ടിപ്പുകൾ നടക്കുന്നത് ശ്രദ്ധയിൽപെട്ടാൽ ആഭ്യന്തരമന്ത്രാലയത്തിലെ സാമ്പത്തിക ൈസബർ കുറ്റകൃത്യവിരുദ്ധവിഭാഗത്തെ അറിയിക്കണം. 66815757 എന്ന ഹോട്ട്ലൈനിലോ 2347444 എന്ന ലാൻറ് ലൈൻ നമ്പറിലോ വിവരങ്ങൾ നൽകണം. cccc@moi.gov.qa എന്ന ഇ മെയിലിലും വിവരം അറിയിക്കാം. ഇൗയടുത്ത് ബാങ്കിെൻറ വ്യാജ എസ്.എം.എസ് വഴി ജനങ്ങളെ കബളിപ്പിച്ച് ഒരു കോടി റിയാൽ തട്ടിയ വൻ സംഘത്തെ പൊലീസ് പിടികൂടിയിരുന്നു.
'അൺകവറിങ് ദി മാസ്ക്' എന്ന പേരിൽ നടക്കുന്ന ഓപറേഷെൻറ ഭാഗമായാണ് നടപടി. നിരവധി പേരിൽ നിന്നായാണ് സംഘം ഒരു കോടിയോളം റിയാൽ തട്ടിയത്. തട്ടിയെടുക്കുന്ന പണം ഉടൻ വിദേശരാജ്യങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയക്കുകയായിരുന്നു ഈ സംഘത്തിെൻറ പതിവ്. ബാങ്കിൽനിന്നെന്ന വ്യാജ്യേന ഉപഭോക്താവിെൻറ മൊബൈലിലേക്ക് സന്ദേശങ്ങളയക്കുകയും അതിലൂടെ പാസ്വേഡ്, ഒ.ടി.പി പോലുള്ള രഹസ്യവിവരങ്ങൾ ചോർത്തി പണം തട്ടുകയുമാണ് പിടിയിലായ സംഘം ചെയ്തിരുന്നത്. ഉപഭോക്താവിന് ലഭിക്കുന്ന സന്ദേശത്തിൽ ബാങ്ക് കാർഡ് ബ്ലോക്ക് ആയെന്നോ കാലാവധി തീർന്നെന്നോ അല്ലെങ്കിൽ വൻ തുകയുടെ സമ്മാനത്തിന് അർഹരായിരിക്കുന്നുവെന്നോ ആണ് ഉണ്ടാവുക. ഇതിനു ശേഷം പ്രത്യേക നമ്പറിലേക്ക് വിളിക്കാൻ ആവശ്യപ്പെടും. ഈ നമ്പറിൽ തിരിച്ച് വിളിക്കുന്നതോടെ മൊബൈലിലേക്ക് ഒരു സന്ദേശമെത്തിയിട്ടുണ്ടെന്നും അത് സംഘത്തിന് നൽകാനും ആവശ്യപ്പെടും. ബാങ്കിൽ നിന്ന് പണം പിൻവലിക്കുന്നതിനുള്ള ഒ.ടി.പിയാണെന്നത് അറിയാതെയാണ് പലരും ഈ രഹസ്യകോഡ് കൈമാറുന്നത്. ഇതു കൈമാറുന്ന നിമിഷം തന്നെ പണം അക്കൗണ്ടിൽനിന്ന് പിൻവലിയുകയും മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്യും. രഹസ്യ കോഡ് ഉപയോഗിച്ച് പണമിടപാട് നടത്തുകയും ഒൺലൈൻ പർച്ചേസ് നടത്തുന്നതും മറ്റൊരു തട്ടിപ്പ് രീതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.