ദോഹ: വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രഫഷനലുകൾക്കും വിദ്യാർഥികൾക്കുമായി കെയർ ദോഹ നിർമിത ബുദ്ധിയിലെ പുതിയ സാധ്യതകൾ പരിചയപ്പെടുത്തുന്ന പ്രത്യേക പരിപാടി സംഘടിപ്പിച്ചു. എബിറ്റ എ.ഐ സി.ഇ.ഒ മുസ്തഫ സൈദലവി വിഷയാവതരണം നടത്തി.
എ.ഐ ഭാവിയിൽ നൽകുന്ന സാങ്കേതികവും പ്രായോഗികവുമായ അവസരങ്ങൾ അദ്ദേഹം വിവരിച്ചു. നിരവധി ആളുകൾ പങ്കെടുത്ത പരിപാടിയിൽ യൂത്ത് ഫോറം പ്രസിഡന്റ് ബിൻഷാദ് പിണങ്ങോട് അധ്യക്ഷത വഹിച്ചു. കെയർ ഭാരവാഹികളായ അബ്ദുറഹീം സ്വാഗതവും അഹമ്മദ് അൻവർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.